Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2019 5:03 AM IST Updated On
date_range 21 April 2019 5:03 AM IST െതരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി
text_fieldsbookmark_border
പാപ്പിനിശ്ശേരി: െതരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയായി. ബൂത്തിലേക്കുള്ള സാമഗ്രികള്‍ തിങ്കളാഴ്ച വിവിധ കേന്ദ ്രങ്ങളില്‍ വിതരണംചെയ്യും. ലോക്സഭ െതരഞ്ഞെടുപ്പിനാവശ്യമായ ബാലറ്റ് യൂനിറ്റ്, കൺട്രോൾ യൂനിറ്റ്, വിവിപാറ്റ് എന്നിവ അതത് ബൂത്തിലേക്കെത്തിക്കുന്നതിനാവശ്യമായ പരിശോധനകൾ പൂർത്തിയാക്കി. കഴിഞ്ഞ നാലുദിവസമായി അസി. റിട്ടേണിങ് ഓഫിസറുടെ മേൽനോട്ടത്തിൽ ഒരു സൂപ്പർവൈസറും രണ്ട് അസിസ്റ്റൻറുമാരും ചേർന്നാണ് പരിശോധനകൾ പൂർത്തിയാക്കിയത്. സ്ഥാനാർഥികളുടെ ഏജൻറുമാരും പരിശോധനക്ക് സാക്ഷ്യംവഹിച്ചു. അഴീക്കോട് നിയോജകമണ്ഡലത്തിലെ പരിശോധന കണ്ണൂർ വനിത കോളജിലും കല്യാശ്ശേരി മണ്ഡലത്തിലെ പരിശോധന മാടായി ഗേൾസ് ഹൈസ്കൂളിലും കണ്ണൂർ മണ്ഡലത്തിലെ പരിശോധന മുനിസിപ്പൽ ഹൈസ്കൂളിലുമാണ് നടന്നത്. പരിശോധനയിൽ പ്രവർത്തനരഹിതമായ മെഷീനുകൾ നീക്കംചെയ്തതിനുശേഷമാണ് വിതരണത്തിന് തയാറാക്കിയത്. കല്യാശ്ശേരിയിൽ ജില്ല സപ്ലൈ ഓഫിസറും കണ്ണൂരിൽ ആർ.ആർ ഡെപ്യൂട്ടി കലക്ടറും അഴീക്കോട് എസ്.സി.എസ്.ടി ഡെവലപ്മൻെറ് ഓഫിസർ എന്നിവരാണ് എ.ആർ.ഒമാർ. ജില്ല കലക്ടറാണ് ജില്ലയിലെ റിട്ടേണിങ് ഓഫിസർ. കല്യാശ്ശേരി നിയോജകമണ്ഡലം മാടായി ഗേൾസ് ഹൈസ്കൂളിലും അഴീക്കോട് -കണ്ണൂർ കൃഷ്ണമേനോൻ കോളജിലും കണ്ണൂർ - മുനിസിപ്പൽ ഹൈസ്കൂളിലുമാണ് പോളിങ് സാമഗ്രികൾ വിതരണംചെയ്യുക. ഇതേ കേന്ദ്രത്തിൽനിന്നുമാണ് അടുത്ത മാസം 23ന് വോെട്ടണ്ണൽ നടക്കുക. 23ന് രാവിലെ പോളിങ് ആരംഭിക്കും. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെ വോട്ട് രേഖപ്പെടുത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story