Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2019 5:02 AM IST Updated On
date_range 29 March 2019 5:02 AM ISTപി. ജയരാജന് നാടെങ്ങും വരവേൽപ്
text_fieldsbookmark_border
തലശ്ശേരി: രണ്ടാംഘട്ട പര്യടനത്തിനിറങ്ങിയ വടകര ലോക്സഭ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാർഥി പി. ജയരാജന് നാടെങ്ങും ആവേശക രമായ സ്വീകരണം. മീത്തെല ചമ്പാട് നിന്നാണ് വ്യാഴാഴ്ച പര്യടനം ആരംഭിച്ചത്. മന്ത്രി കെ.കെ. ൈശലജ ഉദ്ഘാടനം ചെയ്തു. സ്വീകരണകേന്ദ്രങ്ങളിലെല്ലാം സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ സ്ഥാനാർഥിയെ വരേവറ്റു. മേനപ്രം പുനത്തിൽമുക്കിലെ സ്വീകരണത്തിൽ കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻെറ അനുജൻ പ്രകാശൻെറ മകൻ നവൽ പ്രകാശ് സ്ഥാനാർഥിയെ ഹാരാർപ്പണം നടത്തി. തലശ്ശേരി പഴയ ബസ്സ്റ്റാൻഡിൽ രാത്രി എട്ടിനാണ് ജയരാജനെത്തിയത്. ബാന്‍ഡ് മേളത്തോടെയാണ് പ്രവര്‍ത്തകര്‍ ജയരാജനെ വരവേറ്റത്. ബി.ജെ.പി സര്‍ക്കാറിനെ പുറത്താക്കി മതേതരത്വം കാത്തുസൂക്ഷിക്കണമെന്ന് പി. ജയരാജന്‍ പറഞ്ഞു. ഭരണഘടനപോലും കത്തിച്ചുകളയാന്‍ പറയുന്നവരാണ് സംഘ്പരിപാര്‍. ലോക്‌സഭയില്‍ ഇടതുപക്ഷത്തിൻെറ അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ വോട്ടുചെയ്യണമെന്ന് അഭ്യര്‍ഥിച്ചു. എം.പി. സമീര്‍ അധ്യക്ഷത വഹിച്ചു. എ.എന്‍. ഷംസീര്‍ എം.എല്‍.എ, പ്രദീപ് കുമാര്‍, പി. ശശി എന്നിവർ സംസാരിച്ചു. തലശ്ശേരി സൈദാര്‍പള്ളി പരിസരത്തും എല്‍.ഡി.എഫ് പൊതുയോഗം സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story