Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2019 5:02 AM IST Updated On
date_range 28 March 2019 5:02 AM ISTസെഞ്ച്വറി ഫാഷൻ സിറ്റി നവീകരിച്ച തളിപ്പറമ്പ് ഷോറൂം ഉദ്ഘാടനം 31ന്
text_fieldsbookmark_border
തളിപ്പറമ്പ്: ഉത്തരകേരളത്തിലെ പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയായ സെഞ്ച്വറി ഫാഷൻ സിറ്റിയുടെ നവീകരിച്ച തളിപ്പറമ്പ് ഷോറൂം മാർച്ച് 31ന് ഞായറാഴ്ച രാവിലെ 10.30ന് ജയിംസ് മാത്യു എം.എൽ.എ ഉദ്ഘാടനം ചെയ്യും. ലഹങ്ക സെക്ഷൻ ഉദ്ഘാടനം തളിപ്പറമ്പ് നഗരസഭ ചെയർമാൻ അള്ളാംകുളം മഹമ്മൂദ് നിർവഹിക്കും. മികച്ച ബ്രൈഡൽ കലക്ഷൻസ്, സ്ത്രീകൾക്കായി ഫാഷൻ ഡിസൈനിങ് രംഗത്തെ അപൂർവ പ്രതിഭകൾ ഒരുക്കിയ വസ്ത്ര ശേഖരം, കുട്ടികൾക്കായി അതിനൂതന കലക്ഷനുകൾ, പുരുഷന്മാർക്കായി എത്തിനിക്, വെസ്റ്റേൺ റെഡിമെയ്ഡ് കലക്ഷനുകൾ, കൂടാതെ മുൻനിര കമ്പനികളുടെ ബ്രാൻറഡ് ഫൂട്വെയറുകൾ, ബാഗുകൾ, കുടുംബത്തിനാകമാനം കടുത്ത ചൂടിനെ പ്രതിരോധിക്കാൻ കഴിയുന്ന പ്രത്യേക കോട്ടൺ വസ്ത്രങ്ങൾ എന്നിവ കാൽലക്ഷം സ്ക്വയർ ഫീറ്റിൽ വിവിധ നിലകളിലായി തളിപ്പറമ്പ് സെഞ്ച്വറി ഫാഷൻ സിറ്റിയിൽ ഒരുക്കിയിരിക്കുന്നു. തളിപ്പറമ്പ് ഷോറൂമിന് ഉദ്ഘാടനം പ്രമാണിച്ച് മാർച്ച് 28,29,30 തീയതികളിൽ അവധിയായിരിക്കും. വിവാഹം, മറ്റ് വിശേഷങ്ങൾക്കുള്ള എല്ലാ പർച്ചേസുകൾക്കും സെഞ്ച്വറിയുടെ എല്ലാ ഷോറൂമുകളിലും പ്രത്യേകം ഡിസ്കൗണ്ടുകളും മറ്റ് ആനുകൂല്യങ്ങളും ഏത് സീസണിലും ലഭ്യമാണെന്ന് സെഞ്ച്വറി ഫാഷൻ സിറ്റിയുടെ പാർട്ണർമാരായ പി. അഷ്റഫ് ഹാജി, പി. സിദ്ദീഖ്, പി. ഇബ്രാഹിം, പി. അബ്ദുൽ നാസർ, പി.ഫിറോസ്, പി. റാസിഖ്, പി.മുഹമ്മദ്, ഷൈലാജ്, പി. ഫസൽ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story