Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2019 5:02 AM IST Updated On
date_range 28 March 2019 5:02 AM ISTരാജ്യം കാക്കാൻ ആഹ്വാനംചെയ്ത് കെ. സുധാകരൻ
text_fieldsbookmark_border
കണ്ണൂർ: രാജ്യം കാക്കാൻ യുവതലമുറ സജ്ജമാകാൻ ആഹ്വാനംചെയ്ത് യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരൻെറ പര്യടനം. തളിപ്പറമ്പ് മേഖലയിലായിരുന്നു ബുധനാഴ്ച കെ. സുധാകരൻെറ പ്രചാരണം. ക്ഷേത്രപരിസരത്തെ കടകളിലും ഓഫിസിലും എല്ലാ ഭക്തജനങ്ങളെയും കണ്ട് വോട്ടഭ്യർഥിച്ചാണ് സ്ഥാനാർഥി കെ. സുധാകരൻ പറശ്ശിനിക്കടവിൽനിന്ന് മടങ്ങിയത്. തുടർന്ന് പന്ന്യങ്കണ്ടി അറബി കോളജ്, പാട്ടയം കുടുംബസംഗമം, മാണിയൂർ പാറാൽ അറബി കോളജ്, മയ്യിൽ ഐ.ടി.എം കോളജ്, മാങ്ങാട്ടുപറമ്പ് എൻജിനീയറിങ് കോളജ്, സർ സയ്യിദ് കോളജ്, കേയി സാഹിബ് ബി.എഡ് കോളജ്, സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട്, തളിപ്പറമ്പ് നാഷനൽ കോളജ്, ടൗൺ ചർച്ച്, സാൻജോസ് േകാൺവൻെറ്, ജുമാമസ്ജിദ് തളിപ്പറമ്പ്, അൽമഖർ നാടുകാണി തുടങ്ങിയ സ്ഥാപനങ്ങളും സന്ദർശിച്ചു. കോളജുകളിൽ വിദ്യാർഥികളോട് ഭാരതത്തെ കാക്കാൻ നിങ്ങൾ തയാറാവണമെന്നും ഈ തെരഞ്ഞെടുപ്പ് ഇന്ത്യ നിലനിൽക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണെന്നും നമ്മുടെ രാജ്യം തകർക്കാൻ വരുന്ന ഫാഷിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താൻ കോൺഗ്രസിന് വോട്ട് നൽകണമെന്ന് ആഹ്വാനം ചെയ്തുമായിരുന്നു വോട്ടുതേടൽ. തളിപ്പറമ്പ് അൽ മഖറിൽ എത്തിയപ്പോൾ പട്ടുവം കെ.പി. അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ ഷുഹൈബ് തങ്ങളും അബ്ദുസ്സമദ് അമാനിയും അനസ് അമാനി ഏഴാംമൈലും ചേർന്ന് സ്ഥാനാർഥിയെ സ്വീകരിച്ചു. തുടർന്ന് ഇർഫാനിയ കോളജ് ചപ്പാരപ്പടവ്, കരുണാപുരം അഗതിമന്ദിരം എന്നിവിടങ്ങളിലും സന്ദർശിച്ച് തളിപ്പറമ്പിൽ യു.ഡി.വൈ.എഫ് നേതൃയോഗത്തിലും പങ്കെടുത്താണ് സുധാകരൻ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story