Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2019 5:02 AM IST Updated On
date_range 28 March 2019 5:02 AM ISTജലസംരക്ഷണ റാലിയും സെമിനാറും
text_fieldsbookmark_border
മാഹി: മഹാത്മാഗാന്ധി യുവ സ്വച്ഛതാ അഭിയാൻ പദ്ധതിയുടെ ഭാഗമായി മാഹി നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ജലസംരക് ഷണ ബോധവത്കരണ റാലിയും ജലസാക്ഷരതാ സെമിനാറും നടത്തി. മാഹി പാലത്തിന് സമീപത്തുനിന്ന് ആരംഭിച്ച ബോധവത്കരണ റാലിയിൽ യുവജന ക്ലബ് പ്രവർത്തകരും നാഷനൽ സർവിസ് സ്കീം വളൻറിയർമാരും സംബന്ധിച്ചു. റാലിയും ജലസാക്ഷരതാ സെമിനാറും റീജനൽ അഡ്മിനിസ്ട്രേറ്റർ അമൻശർമ ഉദ്ഘാടനം ചെയ്തു. മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നെഹ്‌റു യുവകേന്ദ്ര ജില്ല യൂത്ത് കോഒാഡിനേറ്റർ കെ. കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് റീജനൽ കോഒാഡിനേറ്റർ ഇ. ഗിരീഷ്‌കുമാർ, പി. അസ്മാബി, ടി. ഹംസ എന്നിവർ സംസാരിച്ചു. ശാസ്ത്രസാഹിത്യ പരിഷത് സംസ്ഥാന പ്രസിഡൻറും ഹരിതകേരളം റിസോഴ്സ് പേഴ്‌സനുമായ ടി. ഗംഗാധരൻ, മാഹി ഗവ. ആശുപത്രിയിലെ ഡോ. മുരളീധരൻ എന്നിവർ ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story