Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2019 5:02 AM IST Updated On
date_range 28 March 2019 5:02 AM ISTവാർഷികാഘോഷവും യാത്രയയപ്പും
text_fieldsbookmark_border
കണ്ണൂർ: കുറുവ യു.പി സ്കൂൾ വാർഷികാഘോഷ സമാപനവും യാത്രയയപ്പ് സമ്മേളനവും മാർച്ച് 30, 31 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 30ന് വൈകീട്ട് നാലിന് വിരമിക്കുന്ന അധ്യാപിക കെ.സി. പ്രേമക്ക് യാത്രയയപ്പ് നൽകും. യാത്രയയപ്പ് സമ്മേളനം സമഗ്രശിക്ഷ കണ്ണൂർ ജില്ല പ്രോജക്ട് ഓഫിസർ കെ.ആർ. അശോകൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. 31ന് വൈകീട്ട് 6.30ന് നടക്കുന്ന സമാപനസമ്മേളനം കാഥകൃത്ത് ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ശ്രേയ കലാക്ഷേത്രം തലശ്ശേരി നൃത്തസന്ധ്യ അവതരിപ്പിക്കും. വാർത്തസമ്മേളനത്തിൽ പ്രധാനാധ്യാപകൻ ടി.കെ. പ്രദീപൻ, പി.ടി.എ പ്രസിഡൻറ് സി. അരുൺ, സ്റ്റാഫ് സെക്രട്ടറി പി. മുഹമ്മദ്, പി. അഷറഫ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story