Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right...

പെരുമാറ്റച്ചട്ടത്തി​െൻറ ഭാഗമായി കർശന നിർദേശങ്ങൾ; ഉച്ചഭാഷിണി രാത്രി വേണ്ട

text_fields
bookmark_border
പെരുമാറ്റച്ചട്ടത്തിൻെറ ഭാഗമായി കർശന നിർദേശങ്ങൾ; ഉച്ചഭാഷിണി രാത്രി വേണ്ട കണ്ണൂർ: തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഉ ച്ചഭാഷിണി ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് പെരുമാറ്റച്ചട്ടത്തിൻെറ ഭാഗമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെയുള്ള സമയങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ പാടില്ല. നിരോധിത സമയങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്ന പക്ഷം അവ കണ്ടുകെട്ടും. ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ രജിസ്റ്റർ ചെയ്യേണ്ടതും അധികൃതരില്‍നിന്നും ലഭിക്കുന്ന രജിസ്‌ട്രേഷന്‍ ഐഡൻറിഫിേക്കഷൻ നമ്പര്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതുമാണ്. അല്ലാത്ത പക്ഷം ഉച്ചഭാഷിണിയുള്‍പ്പെടെയുള്ള എല്ലാ ഉപകരണങ്ങളും പിടിച്ചെടുക്കുന്നതായിരിക്കും. ഉച്ചഭാഷിണികള്‍ ഉപയോഗിക്കുമ്പോള്‍ ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാർഥികള്‍, വ്യക്തികള്‍ എന്നിവര്‍ റിട്ടേണിങ് ഓഫിസര്‍, ലോക്കല്‍ പൊലീസ് എന്നിവരെ പെര്‍മിറ്റിൻെറ വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖാമൂലം അറിയിക്കേണ്ടതാണ്. നിയമം ലംഘിക്കാതെയാണ് അവ ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ടത് ലോക്കല്‍ പൊലീസാണ്. തെരഞ്ഞെടുപ്പിൻെറ അവസാന 48 മണിക്കൂര്‍ മുമ്പുവരെ മാത്രമേ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ പാടുള്ളു. പോളിങ് അവസാനിച്ചതിനുശേഷം ഫലപ്രഖ്യാപനം വരെ ഉച്ചഭാഷിണികളുമായി ബന്ധപ്പെട്ട നിയമങ്ങളും ഉത്തരവുകളും പാലിക്കണം. നിയമ പ്രകാരം അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍ ശബ്ദം ഉച്ചഭാഷിണികളിലൂടെ ഉപയോഗിക്കാന്‍ പാടുള്ളതല്ല. ഇത് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധിക്കുന്നതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story