Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതലശ്ശേരി കസ്​റ്റംസ്...

തലശ്ശേരി കസ്​റ്റംസ് റോഡിലെ ടാറിങ്; മാലിന്യം നീക്കാതെയെന്ന് ആക്ഷേപം

text_fields
bookmark_border
തലശ്ശേരി: റോഡരികിൽ കൂട്ടിയിട്ട പഴയ വാഹനങ്ങളുടെ ബോഡികളും മറ്റു സാധനങ്ങളും നീക്കം ചെയ്യാതെ റോഡ് ടാറിങ് നടത് തുന്നതിൽ വ്യാപക പ്രതിഷേധം. തലശ്ശേരി കസ്റ്റംസ് റോഡിലാണ് അധികൃതരുടെ നിരുത്തരവാദിത്വത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധമുയർന്നിട്ടുള്ളത്. ൈപതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി കടൽപാലം മുതൽ കസ്റ്റംസ് റോഡ് വരെയുള്ള ഭാഗത്ത് മാസങ്ങളോളമായി നവീകരണ പ്രവൃത്തികൾ നടന്നുവരുകയാണ്. കഴിഞ്ഞ ദിവസമാണ് കസ്റ്റംസ് റോഡിൽ ടാറിങ് തുടങ്ങിയത്. പാർസൽ സർവിസ് കമ്പനികൾ ധാരാളം പ്രവർത്തിക്കുന്ന പ്രധാന േകന്ദ്രമാണിവിടെ. ചരക്കുമായി എത്തുന്ന ലോറികൾ നിത്യവും കടന്നുപോകുന്ന റോഡ് തകർന്നു തരിപ്പണമായിട്ട് കാലമേറെയായി. ടാറിങ് നടത്തിയിട്ടും വർഷങ്ങൾ പലതുകഴിഞ്ഞു. പൈതൃക ടൂറിസം പദ്ധതിയുടെ ജോലികൾ ആരംഭിച്ചതിനാൽ മാത്രമാണ് കസ്റ്റംസ് റോഡും നന്നാക്കാൻ അധികൃതർ തയാറായത്. റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങളുടെ അവശിഷ്ടങ്ങളും മാലിന്യങ്ങളും മുഴുവനായി മാറ്റാതെ ടാറിങ് നടത്തുന്നതിൽ പ്രദേശവാസികളിൽ അമർഷത്തിനിടയാക്കുകയാണ്. കഴിഞ്ഞ ദിവസം റോഡരികിലെ മണ്ണ് അടിച്ചുനീക്കിയെന്നല്ലാതെ േറാഡ് കൈയേറിയുള്ള സാധനങ്ങൾ മാറ്റാൻ ആരും തയാാറായില്ല. വാർഡ് കൗൺസിലർ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടായില്ല. പഴയ വാഹനങ്ങളുടെ പാർട്സുകളും മറ്റും കച്ചവടം ചെയ്യുന്നവരാണ് ഇവിെടയുള്ളവരിൽ ഭൂരിഭാഗവും. തലശ്ശേരി തീരദേശ റോഡി​െൻറ പതനത്തിന് വഴിയൊരുക്കുന്നതിന് പ്രധാന കാരണം നഗരസഭ ആരോഗ്യ വിഭാഗം അധികൃതരുടെ ഉദാസീനതയാണെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു. tly customs road .തലശ്ശേരി കസ്റ്റംസ് റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന പഴയ വാഹനങ്ങളുടെ ബോഡികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story