Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2019 5:02 AM IST Updated On
date_range 22 March 2019 5:02 AM ISTകണ്ണൂരിൽ അധ്യാപകരുടെ പ്രകടനം
text_fieldsbookmark_border
കണ്ണൂർ: ഹയർസെക്കൻഡറിയെ ഇല്ലാതാക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിനെതിരെ ജില്ലയിലെ ഹയർസെക്കൻഡറി അധ്യാപകർ കണ്ണൂർ ടൗണിൽ പ്രതിഷേധറാലിയും സംരക്ഷണ സദസ്സും സംഘടിപ്പിച്ചു. ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി. പഴയ ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച റാലിയിൽ ആയിരത്തോളം അധ്യാപകർ പങ്കെടുത്തു. സംഘടനാ നേതാക്കളായ സി.കെ. ഷക്കീർ, പ്രകാശൻ വെങ്ങലാട്ട്, സജീവ് ഒതയോത്ത്, പ്രദീഷ്, ഹനീഫ മട്ടന്നൂർ, സി. ദീപക്, നൗഷാദ് പൂതപ്പാറ, മുഹമ്മദ് കട്ടിൽ, പി. ഷമീർ എന്നിവർ നേതൃത്വം നൽകി. സംരക്ഷണ സദസ്സ് എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി.കെ. അശോകൻ അധ്യക്ഷത വഹിച്ചു. വി.കെ. അബ്ദുറഹിമാൻ, എ.സി. മനോജ്, എം.പി. വത്സല, കെ. സിജു, എ.കെ. അബ്ദുല്ലത്തീഫ്, ഇ. അബ്ദുസ്സലാം, എം.എം. ബെന്നി, മുഹമ്മദലി വിളക്കോട്ടൂർ എന്നിവർ സംസാരിച്ചു. കെ. ഇസ്മായിൽ സ്വാഗതവും എസ്. അജിത്കുമാർ നന്ദിയും പറഞ്ഞു. AO072 pnr hss samrashana rali ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ റാലി എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story