Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2019 5:02 AM IST Updated On
date_range 22 March 2019 5:02 AM ISTചിത്രരചന മത്സരം
text_fieldsbookmark_border
തലശ്ശേരി: ലോക്സഭ തെരഞ്ഞെടുപ്പിെൻറ ഭാഗമായി വോട്ടർമാരെ ബോധവത്കരിക്കുന്നതിന് തലശ്ശേരിയിൽ ചിത്രരചന സംഘടിപ ്പിച്ചു. തലശ്ശേരി നിയോജക മണ്ഡലം ഉപവരണാധികാരിയുടെ കീഴിലുള്ള തലശ്ശേരി താലൂക്കുതല സ്വീപ് ടീമിെൻറ നേതൃത്വത്തിലാണ് ബി.ഇ.എം.പി സ്കൂളിന് മുന്നിൽ ചിത്രരചന സംഘടിപ്പിച്ചത്. സെൽവൻ മേലൂർ, ബി.ടി.കെ. അശോക്, എം.സി. സജീവൻ, എ. സത്യനാഥ്, സുരേഷ് ബാബു പാനൂർ, രാഗേഷ് പുന്നോൽ, കെ. ശശികുമാർ, നിഷ ഭാസ്കർ, സുരേഖ, എം. പ്രേമൻ എന്നിവരാണ് ചിത്രം വരച്ചത്. സെൽവൻ േമലൂർ ഉദ്ഘാടനം ചെയ്തു. തലശ്ശേരി തഹസിൽദാർ പി. സജി അധ്യക്ഷത വഹിച്ചു. റവന്യൂ ഇൻസ്പെക്ടർ കെ. ബാബു സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി തഹസിൽദാർമാരായ കെ. മഹേഷ് കുമാർ, ദിലീപ് പിനാത്തി, സീനിയർ സൂപ്രണ്ട് വി.കെ. പ്രഭാകരൻ, അഡീഷനൽ തഹസിൽദാർ പി.പി. സത്യനാഥ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story