Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2019 5:02 AM IST Updated On
date_range 18 March 2019 5:02 AM ISTയു.ഡി.എഫിന് സ്ഥാനാർഥിയായി; ഇനി പോരാട്ടം കനക്കും
text_fieldsbookmark_border
കാസർകോട്: അനിശ്ചിതത്വത്തിന് വിരാമമായി ഒടുവിൽ കാസർകോട് ലോക്സഭ മണ്ഡലത്തിൽ യു.ഡി.എഫിന് സ്ഥാനാർഥിയായി. കോൺഗ ്രസ് രാഷ്ട്രീയത്തിൽ വാക്കുകൾകൊണ്ട് തീപ്പൊരി തീർക്കുന്ന രാജ്മോഹൻ ഉണ്ണിത്താൻ സ്ഥാനാർഥിയായി എത്തുന്നതോടെ മണ്ഡലം കനത്ത പോരാട്ടത്തിന് േവദിയാകും. ഏതാനും ദിവസമായി കാസർകോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായി കെ.പി.സി.സി അംഗം സുബ്ബയ്യ റൈയുടെ പേരായിരുന്നു ഉയർന്നുകേട്ടിരുന്നത്. കന്നഡ മേഖലയിലെ സ്വാധീനവും, മുൻ എം.പിയും കോൺഗ്രസ് നേതാവുമായിരുന്ന െഎ. രാമറൈയുടെ മകനുമാണെന്നതായിരുന്നു അദ്ദേഹത്തിെൻറ പേര് സ്ഥാനാർഥിത്വത്തിലേക്ക് കേൾക്കാനിടയാക്കിയ അനുകൂല ഘടകം. ഏതാനും ദിവസമായി സ്ഥാനാർഥിത്വം ഉറപ്പിച്ച നിലയിൽ തന്നെയായിരുന്നു അദ്ദേഹത്തിെൻറ മണ്ഡലത്തിലെ ഇടപെടലും. രാജ്മോഹൻ ഉണ്ണിത്താൻ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ടെങ്കിലും ജയം അകലെയായിരുന്നു. കോളജ് പഠന കാലത്ത് കെ.എസ്.യു സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം എതിർ സ്ഥാനാർഥി എസ്.എഫ്.െഎയുടെ എം.എ. ബേബിയെ പരാജയപ്പെടുത്തിയത് ചരിത്രം. അതിനുശേഷം കോൺഗ്രസ് നേതൃത്വം അദ്ദേഹത്തെ മത്സരിപ്പിക്കുന്നത് 2006ൽ തലശ്ശേരിയിലായിരുന്നു. കോടിയേരി ബാലകൃഷ്ണനായിരുന്നു എതിരാളി. കനത്ത പോരാട്ടം തന്നെ കാഴ്ച വെക്കാൻ ഉണ്ണിത്താന് കഴിഞ്ഞെങ്കിലും വോെട്ടണ്ണി കഴിഞ്ഞപ്പോൾ 10055 വോട്ടിെൻറ ഭൂരിപക്ഷത്തിന് കോടിയേരി ബാലകൃഷ്ണൻ നിയമസഭയിലെത്തി. 2001ൽ കോടിേയരി ബാലകൃഷ്ണൻ നേടിയ 7043 വോട്ട് ഭൂരിപക്ഷം വർധിപ്പിക്കാൻ കോടിയേരിക്കായി. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ (2016ൽ) കുണ്ടറ മണ്ഡലത്തിൽ നിന്നും യു.ഡി.എഫ് സ്ഥാനാർഥിയായി രംഗത്തിറങ്ങിയെങ്കിലും 30460 വോട്ടിെൻറ ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് സ്ഥാനാർഥി ജെ. മേഴ്സിക്കുട്ടിയമ്മ ജയിച്ച് മന്ത്രിയുമായി. രണ്ട് തവണ നിയമസഭയിലേക്ക് ഒരുകൈനോക്കിയെങ്കിലും ലോക്സഭയിലേക്ക് ഉണ്ണിത്താൻ കന്നിയങ്കത്തിനാണ് തുളുനാടൻ മണ്ണിൽ കച്ചകെട്ടാനെത്തുന്നത്. ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നതിലാണ് രാജ്മോഹൻ ഉണ്ണിത്താെൻറ വിശ്വാസം. അതുകൊണ്ടുതന്നെ ഏറെ ആത്മ വിശ്വാസത്തോടെയാണ് അദ്ദേഹം തിങ്കളാഴ്ച സപ്തഭാഷ സംഗമ ഭൂമിയായ കാസർകോട്ട് ട്രെയിനിറങ്ങുക. എൽ.ഡി.എഫിനും പ്രത്യേകിച്ച് സി.പി.എമ്മിനെതിരെ കൊലപാതക രാഷ്ട്രീയം തന്നെയാകും പ്രധാന പ്രചാരണായുധമാക്കുകയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. പെരിയ ഇരട്ടക്കൊലപാതകത്തിെൻറ പശ്ചാത്തലത്തിൽ അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തായിരിക്കും മണ്ഡലത്തിലുണ്ടാവുകയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം, എൽ.ഡി.എഫ് സ്ഥാനാർഥി കെ.പി. സതീഷ് ചന്ദ്രൻ ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട ഏഴ് നിയോജക മണ്ഡലങ്ങളിലും ആദ്യഘട്ട പ്രചാരണം പിന്നിട്ടിരിക്കുകയാണ്. വിവിധ കൺവെൻഷനുകളും അവസാനവട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കെ.പി. സതീഷ‌്ചന്ദ്രന‌് ആദ്യ റൗണ്ടിൽ നേടാനായ കുതിപ്പ‌് അവസാന ലാപ്പ‌് വരെ നിലനിർത്താനാവശ്യമായ മുന്നൊരുക്കത്തിലാണ് എൽ.ഡി.എഫ് നേതൃത്വം. ഇക്കാര്യത്തിൽ എൽ.ഡി.എഫ‌് പ്രവർത്തകർ നേതൃപരമായ പങ്കുവഹിക്കുമെന്ന‌് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി. കരുണാകരൻ എം.പി പറഞ്ഞു. എൽ.ഡി.എഫ‌് ദുർബലമായ മണ്ഡലങ്ങളിലെ കൺവെൻഷനുകളിൽ പോലും അഭൂതപൂർവമായ ജനപങ്കാളിത്തമുണ്ടായിരുന്നു. മണ്ഡലത്തിലെ ലോക്കൽ തെരഞ്ഞെടുപ്പു കമ്മിറ്റി രൂപവത്കരണ കൺവെൻഷനുകൾ അന്തിമഘട്ടത്തിലാണ‌്. സ്ഥാനാർഥിയുടെ പൊതുപര്യടനം 23ന‌് ആരംഭിച്ച‌് 29ന‌് സമാപിക്കും. രണ്ടാംഘട്ട പര്യടനം മാർച്ച‌് 31ന‌് ആരംഭിച്ച‌് എപ്രിൽ നാലിന് സമാപിക്കും -അദ്ദേഹം പറഞ്ഞു. ഇത്രയും ദിവസം എൽ.ഡി.എഫിനു മുന്നിൽ ഗോളിയില്ലാ പോസ്റ്റായിരുന്നു ഉണ്ടായിരുന്നത്. യു.ഡി.എഫിനെ കാക്കാൻ പുതിയ ഗോളി എത്തുകയായി. അതിനിടെ ബി.ജെ.പി സ്ഥാനാർഥിയെക്കുറിച്ച് ഒരു സൂചനപോലും ഇനിയും പുറത്തുവന്നിട്ടില്ല. യു.ഡി.എഫിെൻറയും എൽ.ഡി.എഫിെൻറയും സ്ഥാനാർഥികൾ ഇരുഭാഗത്തും അണിനിരന്നതോടെ മത്സരത്തിന് ചൂടും ചൂരും വർധിക്കുമെന്നത് യാഥാർഥ്യം. ഇവരിൽ ജനങ്ങൾ ആരെ കൊള്ളും ആരെ തള്ളുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്. കാസർകോട് ലോക്സഭ മണ്ഡലം രൂപം കൊണ്ടശേഷം പതിനാറാമത്തെ തെരഞ്ഞെടുപ്പിനെയാണ് മണ്ഡലം അഭിമുഖീകരിക്കുന്നത്. അതിൽ മൂന്നുതവണ മാത്രമാണ് മണ്ഡലം കോൺഗ്രസ് സ്ഥാനാർഥികളെ തെരഞ്ഞെടുത്ത് ഡൽഹിക്കയച്ചത്. രണ്ടുതവണ രാമചന്ദ്രൻ കടന്നപ്പള്ളിയെയും ഒരു തവണ െഎ. രാമറൈയെയും. എ.കെ.ജി, എം. രാമണ്ണറൈ, ടി. ഗോവിന്ദൻ, പി. കരുണാകരൻ എന്നിവരെ മൂന്നു തവണ വീതവും മണ്ഡലം ലോക്സഭയിൽ എത്തിച്ചു. 1984ൽ െഎ. രാമറൈ ജയിച്ചതിനുശേഷം ഇതുവരെ ഇവിടെ സ്ഥാനാർഥിയെ വിജയിപ്പിച്ചെടുക്കാൻ യു.ഡി.എഫിന് കഴിഞ്ഞിട്ടില്ല. ഇൗ പാരമ്പര്യം തെറ്റിക്കാൻ രാജ്മോഹൻ ഉണ്ണിത്താന് കഴിയുമോ എന്നതാണ് ജില്ല ഉറ്റുനോക്കുന്നത്. കോട്ട കാക്കാൻ കെ.പി. സതീഷ് ചന്ദ്രനും കോട്ട പിടിച്ചുകുലുക്കാൻ രാജ്മോഹൻ ഉണ്ണിത്താനും കച്ചകെട്ടിയിറങ്ങുേമ്പാൾ പൊടിപാറിയ പോരാട്ടത്തിനാകും മണ്ഡലം സാക്ഷ്യംവഹിക്കുക. ....................................... മട്ടന്നൂർ സുരേന്ദ്രൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story