Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2019 5:02 AM IST Updated On
date_range 18 March 2019 5:02 AM ISTവിനോദയാത്രക്കെത്തിയ യുവാവ് കടലിൽ മുങ്ങിമരിച്ചു
text_fieldsbookmark_border
കണ്ണൂർ: പയ്യാമ്പലത്തിന് സമീപം പള്ളിയാംമൂലയിൽ കർണാടക സ്വദേശിയായ യുവാവ് കടലിൽ മുങ്ങിമരിച്ചു. ബംഗളൂരുവിൽനിന്ന ് വിനോദയാത്രക്കെത്തിയ സംഘത്തിലെ വിജയരാജാണ് (28) മരിച്ചത്. ഞായറാഴ്ച ഉച്ച 12.30ഓടെയായിരുന്നു സംഭവം. സംഘത്തിലുള്ള കുട്ടി തിരയിൽപെട്ടപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് വിജയരാജ് അപകടത്തിൽപെട്ടത്. പയ്യാമ്പലത്തുനിന്ന് രണ്ടു കിലോമീറ്റർ അകലെയായിരുന്നു അപകടം. നാട്ടുകാർ കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെ തുടർന്ന് െപാലീസും പയ്യാമ്പലത്തുള്ള ലൈഫ്ഗാർഡുമാരും സ്ഥലത്തെത്തി പുറത്തെടുത്ത് പ്രഥമ ശുശ്രൂഷ നൽകി. എ.കെ.ജി ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. കുടുംബസമേതമെത്തിയ സംഘത്തിൽ പത്തിലേറെപ്പേർ ഉണ്ടായിരുന്നു. വിജയരാജിെൻറ മൃതദേഹം പിന്നീട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. ലൈഫ്ഗാർഡുമാരായ കെ. രാഹുൽ, ഡേവിഡ് ജോൺസൺ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story