Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2019 5:02 AM IST Updated On
date_range 18 March 2019 5:02 AM ISTമതങ്ങൾ മനുഷ്യനെ വേർതിരിക്കാനുള്ളതാവരുത് -ജസ്റ്റിസ് കെമാൽ പാഷ
text_fieldsbookmark_border
തലശ്ശേരി: ഭരണഘടന അനുശാസിക്കുന്ന ജീവിക്കാനുള്ള അവകാശംപോലും ലഭിക്കാത്ത കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് ജസ്റ്റിസ് കെമാൽ പാഷ. ശ്രീനാരായണ ഗുരുദേവൻ തലശ്ശേരിയിൽ എത്തിയതിെൻറ സ്മരണാർഥം സംഘടിപ്പിച്ച പ്രഥമ തൃപ്പാദ സ്പർശ സ്മൃതിദിന സമരോഹം പരിപാടി പാരിസ് പ്രസിഡൻസി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതങ്ങൾ മനുഷ്യനെ വേർതിരിക്കാനുള്ളതാവരുത്. ജീവെൻറ വിലവരുമ്പോൾ അവിടെ ജാതിയും മതവുമില്ല. ഈ കാഴ്ചപ്പാടാണ് നമുക്ക് വേണ്ടത്. ഇവിടെയാണ് ശ്രീനാരായണ ഗുരുദേവെൻറ പ്രസക്തി. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിെൻറ ചരിത്രം ഉൾക്കൊള്ളിച്ച് ടി.വി. വസുമിത്രൻ എൻജിനീയർ രചിച്ച ആധികാരികഗ്രന്ഥം ചടങ്ങിൽ പ്രകാശനം ചെയ്തു. ജസ്റ്റിസ് ടി.വി. രാമകൃഷ്ണൻ, അഡ്വ. കെ. സത്യൻ, -------------പ്രകാശനന്ദ---------- സ്വാമികൾ, സൈഗൾ സ്വാമികൾ എന്നിവർ സംസാരിച്ചു. ടി.വി. വസുമിത്രൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story