Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2019 5:02 AM IST Updated On
date_range 18 March 2019 5:02 AM ISTകൊളോണിയൽ ആധിപത്യത്തിനെതിരെ കുഞ്ഞാലിമരക്കാർ പോരാട്ടം നടത്തി -പ്രഫ. ഇ. ഇസ്മായിൽ
text_fieldsbookmark_border
തലശ്ശേരി: കൊളോണിയൽ ആധിപത്യത്തിനെതിരെ ശക്തമായ നാവിക പോരാട്ടം നടത്തിയ ധീരദേശാഭിമാനികളായിരുന്നു കുഞ്ഞാലിമരക് കാർമാരെന്ന് ചരിത്രകാരനും കുഞ്ഞാലിമരക്കാർ സെൻറർ ഫോർ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് ഡയറക്ടറുമായ പ്രഫ.ഇ. ഇസ്മായിൽ പറഞ്ഞു. തലശ്ശേരി മുസ്ലിം അസോസിയേഷൻ സംഘടിപ്പിച്ച കുഞ്ഞാലിമരക്കാർ-പോരാട്ടങ്ങളുടെ ചരിത്രം സിേമ്പാസിയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എഴുത്തുകാരൻ ഇബ്രാഹിം തിക്കോടി സിേമ്പാസിയം ഉദ്ഘാടനം ചെയ്തു. ടി.എം.എ പ്രസിഡൻറ് എ.പി. അഹമ്മദ് അധ്യക്ഷത വഹിച്ചു. അഡ്വ.സി.ഒ.ടി. ഉമ്മർ, പ്രഫ.എ.പി. സുബൈർ, പി.എം. അബ്ദുൽ ബശീർ, സി.ഒ.ടി. അമീറലി, സി.പി. ആലുപ്പിക്കേയി എന്നിവർ സംസാരിച്ചു. എ.കെ. ഇബ്രാഹിം സ്വാഗതവും അഡ്വ.ടി.പി. സാജിദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story