എൽ.ഡി.എഫ് വനിത പാര്‍ലമെൻറ്

05:03 AM
16/03/2019
തലശ്ശേരി: ഇടതുപക്ഷത്തി​െൻറ ബദല്‍നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും ഒരുമിച്ചുനില്‍ക്കുകയാണെന്ന് സി.പി.എം േപാളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. എൽ.ഡി.എഫ് ധര്‍മടം മണ്ഡലം വനിത പാര്‍ലമ​െൻറ് ചിറക്കുനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സുപ്രീംകോടതിയിലും സര്‍വകലാശാലയിലും കേന്ദ്രസര്‍ക്കാറി​െൻറ കടന്നുകയറ്റമാണ്. ബി.ജെ.പിയുടെ ഭരണഘടനലംഘനം കൂടുതല്‍ ദുരിതത്തിലാക്കിയത് സ്ത്രീകളെയാണ്. കേന്ദ്രസര്‍ക്കാറി​െൻറ സാമ്പത്തികനയം ജനങ്ങളുടെ ദുരിതം ഇരട്ടിപ്പിക്കുകയാണ് ചെയ്തത് -വൃന്ദ കാരാട്ട് പറഞ്ഞു. പി.കെ. ശ്രീമതി എം.പി, പി. സതീദേവി, കെ. ശശിധരന്‍, കെ.കെ. നാരായണന്‍ എന്നിവർ സംസാരിച്ചു.
Loading...
COMMENTS