നരേന്ദ്ര മോദിയുടെ മുഖമുദ്ര വഞ്ചനയും വാഗ്ദാനലംഘനവും -മന്ത്രി കെ.കെ. ശൈലജ

05:03 AM
16/03/2019
തലശ്ശേരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമുദ്ര വഞ്ചനയും വാഗ്ദാന ലംഘനവും മാത്രമാണെന്ന് മന്ത്രി കെ.കെ. ശൈലജ. വാഗ്ദാനങ്ങള്‍ നല്‍കി പ്രധാനമന്ത്രി ജനങ്ങളെ നിരന്തരം വഞ്ചിക്കുകയാണ്. 15 ലക്ഷം രൂപ ഓരോ അക്കൗണ്ടിലും വാഗ്ദാനം ചെയ്തിട്ടും ഒരുരൂപപോലും നല്‍കിയില്ല. സ്വച്ഛ്ഭാരത് മുദ്രാവാക്യത്തിലൊതുങ്ങി. ബി.ജെ.പിയുടെയും എൽ.ഡി.എഫി​െൻറയും ഭരണം താരതമ്യംചെയ്യാനുള്ള അവസരമാണിതെന്ന് മന്ത്രി പറഞ്ഞു. തലശ്ശേരിയില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. നരേന്ദ്ര മോദി പ്രഖ്യാപിച്ച നിരവധി മുദ്രാവാക്യങ്ങളൊന്നും ഇതുവരെ നടപ്പായിട്ടില്ലെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. സി.പി. ഷൈജന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. പി. സന്തോഷ്‌കുമാര്‍, അഡ്വ. എ.എം. വിശ്വനാഥ്, വി.കെ. ഗിരിജന്‍, കെ.കെ. കണ്ണന്‍, പറക്കാട്ട് മഹമ്മൂദ് എന്നിവര്‍ സംസാരിച്ചു. എം.സി. പവിത്രന്‍ സ്വാഗതം പറഞ്ഞു. എല്‍.ഡി.എഫ് നേതാക്കളായ എ.എന്‍. ഷംസീര്‍ എം.എല്‍.എ, പാട്യം രാജന്‍, അഡ്വ. പി. ശശി, എം. സുരേന്ദ്രന്‍, പുഞ്ചയില്‍ നാണു എന്നിവരും പങ്കെടുത്തു. 3001 അംഗ ജനറൽ കമ്മിറ്റിയും 251 അംഗ എക്‌സിക്യൂട്ടിവിനെയും കൺവെന്‍ഷന്‍ തെരഞ്ഞെടുത്തു. സി.പി. ഷൈജന്‍ ചെയര്‍മാനും എം.സി. പവിത്രന്‍ ജനറൽ കണ്‍വീനറുമാണ്. മറ്റു ഭാരവാഹികൾ: പുഞ്ചയില്‍ നാണു, സി.കെ. രമേശന്‍, എ.എം. വിശ്വനാഥ്, രമേശന്‍ ഒതയോത്ത്, ഇ. വിജയന്‍, ഇ. ഗോപാലന്‍, എരഞ്ഞോളി മൂസ, ഒ.വി. മുസ്തഫ, അഡ്വ. കെ. ഗോപാലകൃഷ്ണന്‍, വി. സതി, ആമിന മാളിയേക്കല്‍, വാഴയില്‍ ലക്ഷ്മി (വൈ. ചെയ‍ർ.), എം. ബാലന്‍, ടി.പി. ശ്രീധരന്‍, സി.പി. കുഞ്ഞിരാമന്‍, ഇ.എ. ലത്തീഫ്, രമേശന്‍, പന്ന്യന്നൂര്‍ രാമചന്ദ്രന്‍, വാഴയില്‍ ശശി (കണ്‍‍). കണ്‍വെന്‍ഷനുശേഷം നഗരത്തില്‍ പ്രകടനമുണ്ടായി. ഒ.വി റോഡില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗം എം. സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്തു.
Loading...
COMMENTS