സി.ഐ.ടി.യു പ്രവർത്തക കൺവെൻഷൻ

05:03 AM
16/03/2019
പയ്യന്നൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥിയെ വിജയിപ്പിക്കാൻ സി.ഐ.ടി.യു നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. ജില്ല സെക്രട്ടറി സി. കൃഷ്ണൻ ഉദ്ഘാടനംചെയ്തു. ഇ.പി. കരുണാകരൻ അധ്യക്ഷതവഹിച്ചു. എം.പി. ദാമോദരൻ, കെ. രാഘവൻ എന്നിവർ സംസാരിച്ചു. സ്ക്വാഡ് രൂപവത്കരിച്ച് ഗൃഹസന്ദർശനം ഉൾെപ്പടെ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. പ്രവർത്തനം പി.വി. കുഞ്ഞപ്പൻ കൺവീനറായി കമ്മിറ്റി രൂപവത്കരിച്ചു.
Loading...