ബി.ജെ.പി സമ്മേളനം നാളെ

05:03 AM
16/03/2019
ശ്രീകണ്ഠപുരം: ബി.ജെ.പി ഇരിക്കൂർ നിയോജകമണ്ഡലം സമ്മേളനം ഞായറാഴ്ച ഉച്ച 3.30ന് ശ്രീകണ്ഠപുരം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ദേശീയസമിതി അംഗം സി.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ വാർഷികം ശ്രീകണ്ഠപുരം: മാപ്പിള എ.എൽ.പി സ്കൂളി​െൻറയും പബ്ലിക് സ്കൂളി​െൻറയും വാർഷികാഘോഷം ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എ. മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു. ബി.പി. ബഷീർ, എം. പ്രകാശൻ, കെ. ധന്യ, കെ.പി. ഷീജ, ബി. മായിൻ, പി.ടി. ജോസ്, ട്രീസാ ജോസഫ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ.പി. ലത്തീഫ് സ്വാഗതവും വി.കെ. വിജയകുമാർ നന്ദിയും പറഞ്ഞു.
Loading...