Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2019 5:02 AM IST Updated On
date_range 8 March 2019 5:02 AM ISTറേഷനരിയില്‍ മായം കലര്‍ന്നതായി പരാതി
text_fieldsbookmark_border
കല്യാശ്ശേരി: റേഷൻ കടയിൽനിന്നും വാങ്ങിയ അരിയിൽ മായം കലർന്നതായി പരാതി. കഴിഞ്ഞ ദിവസം മൊറാഴയിലെ വീട്ടമ്മ റേഷനരി ചൂടുവെള്ളത്തിൽ കഴുകിയപ്പോൾ കൈയിൽ മെഴുക് പോലുള്ള വസ്തു ഒട്ടിപ്പിടിക്കുകയായിരുന്നു. സോപ്പ് ഉപയോഗിച്ച് കൈ കഴുകിയിട്ടും ഇത് വിട്ടുപോയില്ല. ഇവർ അരി ഉപയോഗിക്കാതെ മാറ്റിവെച്ചിരിക്കുകയാണ്. ഇൗ അരി ഉപയോഗിച്ചാൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമോയെന്ന ഭയപ്പാടിലാണ് കുടുംബം. അരിയുടെ സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തണമെന്നാണ് ഇവരുടെയും നാട്ടുകാരുടെയും ആവശ്യം. അതേസമയം, നിലവിൽ സിവിൽ സപ്ലൈസിെൻറ അരി വിതരണം കാര്യക്ഷമമാണെന്ന് കണ്ണൂർ താലൂക്ക് സപ്ലൈ ഓഫിസർ പറഞ്ഞു. സിവിൽ സപ്ലൈസ് നേരിട്ട് വാതിൽപടി രീതിയിൽ വിതരണം ചെയ്യുമ്പോൾ മായം വരാനുള്ള സാധ്യത കുറവാണ്. അരിയിൽ എന്തെങ്കിലും മായം ഉണ്ടെന്ന് തിരിച്ചറിഞ്ഞാൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story