Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2019 5:02 AM IST Updated On
date_range 8 March 2019 5:02 AM ISTമതപ്രഭാഷണ പരമ്പര സമാപിച്ചു
text_fieldsbookmark_border
ഇരിക്കൂർ: ബ്ലാത്തൂർ മഹല്ല് ജമാഅത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ നടന്ന ഇസ്ലാമിക മതപ്രഭാഷണ പരമ്പരയും സ്വലാത്ത് വാർഷികവും ദിക്റ് ദുആ മജ്്ലിസും സമാപിച്ചു. സമാപന സമ്മേളനം അസ്ലം തങ്ങൾ ഉദ്ഘാടനം ചെയ്തു. മഹല്ല് ജമാഅത്ത് പ്രസിഡൻറ് കെ.കെ. അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുൽ ഗഫൂർ കച്ചേരി വിഷയം അവതരിപ്പിച്ചു. ഉമർ ഫൈസി, വി.വി. ത്വാഹിർ, എ.സി. മശ്ഹൂദ് എന്നിവർ സംസാരിച്ചു. വനിത വ്യവസായ കേന്ദ്രം ഉദ്ഘാടനം ഇരിക്കൂർ: ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പെരുവളത്തുപറമ്പ് ഫാറൂഖ് നഗറിലെ വ്യവസായ കേന്ദ്രത്തിൽ 21 ലക്ഷം രൂപ ചെലവിൽ നിർമിച്ച വനിത വ്യവസായ കേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. വസന്തകുമാരി ഉദ്ഘാടനം ചെയ്തു. സി. ഷൈലജ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെംബർ സി. രാജീവൻ, പഞ്ചായത്ത് മെംബർമാരായ എം.വി. ജനാർദനൻ, എം.പി. പ്രസന്ന എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കെ.എം. സുനിൽകുമാർ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story