Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2019 5:02 AM IST Updated On
date_range 8 March 2019 5:02 AM ISTഓട്ടോടാക്സി ഡ്രൈവറെ മർദിച്ച സംഭവം: ലോറി ഡ്രൈവർ ഉൾെപ്പടെ മൂന്നുപേർക്കെതിരെ കേസ്
text_fieldsbookmark_border
ഇരിക്കൂർ: യാത്രക്കായി വിളിച്ചുവരുത്തി ഇരിക്കൂറിലെ ഓട്ടോടാക്സി ഡ്രൈവറെ ആക്രമിച്ച് ഗുരുതര പരിക്കേൽപിച്ച സംഭവ ത്തിൽ ടിപ്പർ ലോറി ഡ്രൈവർ ഉൾെപ്പടെ മൂന്നുപേർക്കെതിരെ ഇരിക്കൂർ പൊലീസ് കേസെടുത്തു. ടിപ്പർ ലോറി ഡ്രൈവർ മൂപ്പേരിയിലെ അപ്പു, സതീഷ്, സനൂപ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ബുധനാഴ്ചയാണ് സംഭവം. ഇരിക്കൂർ ആരോഗ്യ കേന്ദ്രത്തിനു മുന്നിൽ സർവിസ് നടത്തുന്ന പൈസായിയിലെ എം.പി. അബ്ദുൽ റസാഖിനെ (37) മൂന്നുപേരും ചേർന്ന് ആക്രമിച്ചതായാണ് പരാതി. രാവിലെ പൈസായിയിൽ നിന്ന് യാത്രക്കാരുമായി ഇരിക്കൂറിലേക്ക് വരുമ്പോൾ എതിരെ വന്ന ടിപ്പർ ലോറിക്ക് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് അപ്പുവുമായി തർക്കമുണ്ടായതായി പറയപ്പെടുന്നു. പിന്നീട്, ട്രിപ് പോകാനുണ്ടെന്നുപറഞ്ഞ് പൈസായിയിലേക്ക് അബ്ദുറസാഖിനെ വിളിച്ചുവരുത്തി. പെട്രോൾ പമ്പിനുസമീപം വെച്ച് മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപിക്കുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിച്ച അബ്ദുൽ റസാഖിെൻറ സഹോദരപുത്രൻ എം.പി. മർസൂഖിനും പരിക്കേറ്റിരുന്നു. അബ്ദുൽ റസാഖ് ഗവ. സി.എച്ച്.സിയിൽ ചികിത്സയിലാണ്. ഓട്ടോ ടാക്സി ഡ്രൈവറെ മർദിച്ച് പരിക്കേൽപിച്ചതിൽ ഇരിക്കൂർ പഞ്ചായത്ത് ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂനിയൻ യോഗം പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ടി.പി. ഉബൈദ്, സി.സി. ഷുക്കൂർ, ശാദുലി, കരിക്കൻ മൂസാൻ, മർസൂഖ്, രതീഷ്, എൻ. മഹറൂഫ് ഉമ്മർ എന്നിവർ സംസാരിച്ചു. വിവാഹം ഇരിക്കൂർ: ആയിപ്പുഴ മസ്ജിദുൽ ഹുദക്ക് സമീപത്തെ ആയിഷ മൻസിലിൽ കെ.ഇ.പി. മൂസാൻ മാളികയുടെ മകൾ കെ. നുസ്റത്ത് ബീവിയും നുച്ചാട്ടെ ഇസ്മാഈലിെൻറ മകൻ ടി.പി. സമീറും വിവാഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story