Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2019 5:02 AM IST Updated On
date_range 8 March 2019 5:02 AM ISTമലയോര പൊലീസ് സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കി
text_fieldsbookmark_border
ഇരിട്ടി: വൈത്തിരിയിൽ മാവോവാദി സംഘാംഗം കൊല്ലപ്പെട്ടതിനെ തുടർന്ന് മലയോര പൊലീസ് സ്റ്റേഷനുകളിൽ െറഡ് അലർട്ട് പ്രഖ്യാപിച്ചു. സ്റ്റേഷനുകളിൽ അതിജാഗ്രത പുലർത്താൻ നിർദേശം നൽകി. മാവോവാദി സാന്നിധ്യമുള്ള മേഖലകളായ ഇരിട്ടി, കരിക്കോട്ടക്കരി, ഉളിക്കൽ, കേളകം, പൊലീസ് സ്റ്റേഷനുകൾക്കാണ് റെഡ് അലർട്ട്. കേരള-കർണാടക അതിർത്തി വനമേഖേല, ആറളം ഫാം എന്നിവിടങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. കർണാടക- തമിഴ്നാട് നക്സൽവിരുദ്ധസേന ജില്ലയിലെയും വയനാട്ടിലെയും നക്സൽ മേഖലകൾ സന്ദർശിച്ച് കേരള പൊലീസിെൻറ നടപടികളിൽ പങ്കുചേരുന്നുണ്ട്. റെഡ് അലർട്ടുള്ള പൊലീസ് സ്റ്റേഷനുകളിൽ പൊലീസിെൻറ നക്സൽവിരുദ്ധ സേനയായ തണ്ടർബോൾട്ട് കമാൻഡോകളെ വിന്യസിച്ചിട്ടുണ്ട്. നിലവിലെ അഞ്ചുപേർക്ക് പുറേമ അഞ്ചു പേരെകൂടിയാണ് അധികമായി വിന്യസിച്ചത്. റെഡ് അലർട്ടുള്ള സ്റ്റേഷനുകളിലെ അടച്ചിട്ട ഗേറ്റിനുപുറത്ത് പ്രത്യേക പരിശോധന നടത്തി മാത്രേമ ആളുകളെ അകത്ത് പ്രവേശിപ്പിക്കുന്നുള്ളൂ. വയനാട്ടിൽനിന്ന് ആറളം ഫാമിലേക്കും മാക്കൂട്ടം വനത്തിലേക്കും മാവോവാദികൾ കടക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. ജില്ല പൊലീസ് മേധാവി ശിവവിക്രം, ഇരിട്ടി ഡിവൈ.എസ്.പി സാജു കെ. എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് മേഖലയിൽ പരിശോധനയും സുരക്ഷയും ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story