Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2019 5:02 AM IST Updated On
date_range 8 March 2019 5:02 AM IST55 കുപ്പി മദ്യവുമായി പിടിയിൽ
text_fieldsbookmark_border
ഇരിട്ടി: തില്ലങ്കേരിയിൽ വിൽപനക്കിടെ 55 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. തില്ലങ്കേരി തെക്കംപൊയിലിലെ ടി.സി. സജീവനെയാണ് മുഴക്കുന്ന് പൊലീസ് പിടികൂടിയത്. സ്കൂൾ പരിസരത്ത് കടയിൽ മദ്യം വിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ എസ്.ഐ എൻ. അജീഷ് കുമാറിെൻറ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കടക്ക് സമീപത്തെ വീട്ടിൽ ഒളിപ്പിച്ചായിരുന്നു വിൽപന. എ.എസ്.ഐമാരായ ബെന്നി, രാജീവ്, സി.പി.ഒമാരായ രതീഷ്, വിജയൻ, ദീപു, സഫീർ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി. പ്രദേശത്തെ ഉത്സവത്തിന് വിൽക്കാനായി കൊണ്ടുവന്ന മദ്യമാണിതെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും മദ്യം വിൽപനക്കിടെ സജീവൻ പിടിയിലായിട്ടുണ്ട്. പ്രതിയെ വെള്ളിയാഴ്ച മട്ടന്നൂർ കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story