Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅമ്പായത്തോട്...

അമ്പായത്തോട് ജനവാസമേഖലയില്‍ കാട്ടാന ആക്രമണം

text_fields
bookmark_border
കൊട്ടിയൂര്‍: അമ്പായത്തോട് ജനവാസമേഖലയില്‍ കാട്ടാനയുടെ ആക്രമണം. ആഞ്ചേരി മാത്യുവി​െൻറ വാഴ, തെങ്ങ് തുടങ്ങി നിരവധ ി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 12ഒാടെയാണ് അമ്പായത്തോട് ടൗണിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ കാട്ടാനയിറങ്ങിയത്. വന്യമൃഗങ്ങളെ തടയാന്‍ മുമ്പ് സ്ഥാപിച്ചിരുന്ന വൈദ്യുതിവേലികള്‍ തകര്‍ത്താണ് കാട്ടാന ജനവാസമേഖലയിലേക്ക് കടന്നത്. പ്രളയത്തില്‍ തകര്‍ന്ന ഈ വൈദ്യുതിവേലികള്‍ പുനഃസ്ഥാപിക്കുകയോ അതിനുള്ള നടപടികള്‍ സ്വീകരിക്കാനുള്ള ശ്രമംപോലുമോ അധികൃതരില്‍നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ തടയാന്‍ സഹായിക്കുന്ന വൈദ്യുതി വേലികള്‍ എത്രയും പെെട്ടന്ന് മാറ്റിസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story