Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനീതിക്കായി മരണംവരെ...

നീതിക്കായി മരണംവരെ പോരാടുമെന്ന്​കൃഷ്​ണനും സത്യനാരായണനും

text_fields
bookmark_border
കാസർകോട്: നീതിക്കായി മരണംവരെ പോരാടും, ലോകത്തെ ഒരു മാതാപിതാക്കൾക്കും ഇൗ ഗതിവരരുത്. സി.ബി.െഎ അന്വേഷണം പ്രഖ്യാ പിക്കുന്നതുവരെ സമരരംഗത്തുണ്ടാകുമെന്നും അവർ പറഞ്ഞു. പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് സംഘടിപ്പിച്ച നിരാഹാരസമരത്തി​െൻറ വേദിയിലെത്തിയ കൃപേഷി​െൻറ അച്ഛൻ കൃഷ്ണനും ശരത്ലാലി​െൻറ അച്ഛൻ സത്യനാരായണനുമാണ് ഇത് വ്യക്തമാക്കിയത്. നീതിക്കായി വേണമെങ്കിൽ സെക്രേട്ടറിയറ്റ് പടിക്കൽ മരണംവരെ സമരമിരിക്കാനും തയാറാണെന്ന് ഇരുവരും പറഞ്ഞു. ഇപ്പോഴുള്ള അന്വേഷണത്തിൽ വിശ്വാസമില്ല. നേരിട്ട് കൊലയിൽ പങ്കാളിയായ ഒരാളേയും പൊലീസ് പിടിച്ചില്ല. കൊലപാതകത്തിൽ സി.പി.എമ്മി​െൻറ ഉന്നത നേതാക്കന്മാർക്കുതന്നെ പങ്കുണ്ട്. യഥാർഥ കൊലപാതകസംഘത്തെ പിടിച്ചിട്ടുമാത്രമേ വിശ്രമമുള്ളൂവെന്നും ഇരുവരും വ്യക്തമാക്കി. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ നയിക്കുന്ന 48 മണിക്കൂർ നിരാഹാരത്തി​െൻറ രണ്ടാംദിനം കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ഹക്കീം കുന്നിൽ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story