Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2019 5:03 AM IST Updated On
date_range 28 Feb 2019 5:03 AM ISTആയിരം ദിനാഘോഷത്തിന് സമാപനം
text_fieldsbookmark_border
കണ്ണൂർ: ജനപങ്കാളിത്തംകൊണ്ട് സമ്പന്നമായ ഘോഷയാത്രയോടെ സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷത്തിന് കണ്ണൂരിൽ ഉജ ്ജ്വലസമാപനം. സമാപന സമ്മേളനം പി.കെ. ശ്രീമതി എം.പി ഉദ്ഘാടനംചെയ്തു. കോർപറേഷൻ മേയർ ഇ.പി. ലത അധ്യക്ഷതവഹിച്ചു. രാവിലെ നടന്ന മാരത്തൺ വിജയികൾക്ക് കെ.കെ. രാഗേഷ് എം.പി സമ്മാനദാനം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, സ്ഥിരംസമിതി ചെയർമാൻ കെ.പി. ജയബാലൻ, കോർപറേഷൻ സ്ഥിരംസമിതി ചെയർമാൻ വെള്ളോറ രാജൻ, ഐ.പി.ആർ.ഡി കണ്ണൂർ ഡെപ്യൂട്ടി ഡയറക്ടർ കെ.പി. അബ്ദുൽ ഖാദർ, ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പത്മനാഭൻ എന്നിവർ സംസാരിച്ചു. തുടർന്ന് രതീഷ്കുമാർ പല്ലവി സംഗീതവിരുന്ന് അവതരിപ്പിച്ചു. ഘോഷയാത്രയിൽ ആർദ്രം, ലൈഫ്, വിമുക്തി മിഷനുകളുടെ േഫ്ലാട്ടുകളുണ്ടായിരുന്നു. വിവിധ വകുപ്പുകൾ നേട്ടങ്ങൾ വിളിച്ചോതുന്ന പ്ലക്കാർഡുകളുമായി അണിനിരന്നു. ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും നഴ്‌സിങ് വിദ്യാർഥിനികളും ആശ പ്രവർത്തകരും തൊഴിലുറപ്പ് പ്രവർത്തകരും ആരോഗ്യവകുപ്പിലെ വിവിധ ജീവനക്കാരും േഘാഷയാത്രയിൽ നിരന്നു. ചെണ്ടമേളവും മുത്തുക്കുടകളും ഘോഷയാത്രക്ക് കൊഴുപ്പേകി. കണ്ണൂർ സ്‌റ്റേഡിയം കോർണറിൽനിന്നാരംഭിച്ച് നഗരം ചുറ്റിയ ഘോഷയാത്ര ടൗൺസ്‌ക്വയറിൽ സമാപിച്ചു. ഫെബ്രുവരി 20 മുതൽ ടൗൺസ്‌ക്വയറിൽ നടന്ന എക്‌സിബിഷനും സമാപിച്ചു. വിവിധ സർക്കാർ വകുപ്പുകളും മിഷനുകളും കോർപറേഷനുകളും ഒരുക്കിയ എക്‌സിബിഷൻ സർക്കാറിെൻറ സേവനവും നേട്ടങ്ങളും ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്നതിനാണ് വഴിതുറന്നത്. നൂറിലേറെ സ്റ്റാളുകളാണ് എക്‌സിബിഷനിലുണ്ടായിരുന്നത്. വിപണനമേളയും ഫുഡ്‌കോർട്ടുമുണ്ടായിരുന്നു. കല-സാംസ്‌കാരിക പരിപാടികളും ടൂറിസം, പ്രളയാനന്തര പുനർനിർമാണം സെമിനാറുകളും നവോത്ഥാന സദസ്സും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story