Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബാലസംരക്ഷണ സമിതി...

ബാലസംരക്ഷണ സമിതി ശിൽപശാലകളുടെ സമാപനം നാളെ കണ്ണൂരിൽ

text_fields
bookmark_border
കണ്ണൂർ: തദ്ദേശ സ്വയംഭരണ തലത്തിൽ ബാലസംരക്ഷണ സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി ബാലാവകാശ സംരക്ഷണ കമീഷൻ സംസ്ഥാനാടിസ്ഥാനത്തിൽ സംഘടിപ്പിച്ച ശിൽപശാലകളുടെ സമാപനം വെള്ളിയാഴ്ച കണ്ണൂരിൽ നടത്തും. ദിനേശ് ഓഡിറ്റോറിയത്തിൽ രാവിലെ 10ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. ബാലാവകാശ സംരക്ഷണ നിയമങ്ങളും പദ്ധതികളും നൽകുന്ന പരിരക്ഷയും സേവനങ്ങളും പ്രാദേശികതലത്തിൽ കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിൽപശാല സംഘടിപ്പിക്കുന്നതെന്ന് ബാലാവകാശ സംരക്ഷണസമിതി ചെയർപേഴ്സൻ പി. സുരേഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം, ബാലനീതി നിയമം, ശൈശവവിവാഹം നിരോധിച്ചുകൊണ്ടുള്ള നിയമം തുടങ്ങിയവ സംബന്ധിച്ച ബോധവത്കരണവും നൽകും. തദ്ദേശ സ്വയംഭരണ തലങ്ങളിൽ കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ബാലസംരക്ഷണ സമിതികൾ ശക്തിപ്പെടുത്തുകയാണ് ശിൽപശാലയുടെ ലക്ഷ്യം. ആറളം ഫാം ഗവ. ഹൈസ്‌കൂളിലെ വിദ്യാർഥികൾക്ക് സൈക്കിൾ വാങ്ങിനൽകിയ ജില്ല പഞ്ചായത്തിനെ കമീഷൻ ചെയർപേഴ്‌സൻ അഭിനന്ദിച്ചു. വാർത്തസമ്മേളനത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ പബ്ലിക് റിലേഷൻസ് ഓഫിസർ ആർ. വേണുഗോപാലും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story