Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2019 5:03 AM IST Updated On
date_range 28 Feb 2019 5:03 AM ISTഗ്രന്ഥാലോകം 70ാം വാർഷികാഘോഷം മൂന്നിന് തുടങ്ങും
text_fieldsbookmark_border
കണ്ണൂർ: ഗ്രന്ഥശാല സംഘം മുഖപത്രമായ ഗ്രന്ഥാലോകത്തിെൻറ എഴുപതാം വാർഷികാഘോഷത്തിന് മാർച്ച് മൂന്നിന് കണ്ണൂരിൽ തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മൂന്നിന് വൈകീട്ട് അഞ്ചിന് മുനിസിപ്പൽ ഹയർസെക്കൻഡറി സ്‌കൂളിൽ പ്രദർശനം ആരംഭിക്കും. ഗ്രന്ഥാലോകത്തിെൻറ ചരിത്രവുമായുള്ള പ്രദർശനമാണ് ഒരുക്കുന്നത്. പ്രദർശനം ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി പി.അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30ന് ടൗൺ സ്‌ക്വയറിൽ മാധ്യമങ്ങളുടെ സാമൂഹിക പ്രതിബദ്ധത എന്ന വിഷയത്തിൽ സെമിനാർ ഫ്രണ്ട് ലൈൻ അസോസിയറ്റ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മാർച്ച് നാലിന് രാവിലെ 10ന് മുനിസിപ്പൽ സ്‌കൂളിൽ നടക്കുന്ന വാർഷികാഘോഷ പരിപാടി കഥാകൃത്ത് ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥാലോകത്തിെൻറ വെബ്സൈറ്റ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളിൽ പ്രമുഖർ പ്രഭാഷണം നടത്തും. വൈകീട്ട് 5.30ന് ടൗൺ സ്‌ക്വയറിൽ നടക്കുന്ന സമാപന സമ്മേളനം മേയർ ഇ.പി. ലത ഉദ്ഘാടനം ചെയ്യും. അനുമോദന സമ്മേളനവും എ പ്ലസ് ലൈബ്രറികളുടെ സംഗമവും കണ്ണൂർ യൂനിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. വാർത്തസമ്മേളനത്തിൽ ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡൻറ് കവിയൂർ രാജഗോപാലൻ, സെക്രട്ടറി പി.കെ. ബൈജു, എം. മോഹനൻ, എം. ബാലൻ, കെ. ശിവദാസൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story