Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരാജ്യ പുരോഗതിക്ക്...

രാജ്യ പുരോഗതിക്ക് ശാസ്ത്ര-സാങ്കേതിക വളർച്ച നിർണായകം -ഡോ. വി.നാരായണൻ

text_fields
bookmark_border
ധർമശാല: രാജ്യ പുരോഗതിക്ക് ശാസ്ത്ര സാങ്കേതിക വളർച്ചയുടെ പങ്ക് ദിനം പ്രതി വർധിക്കുകയാണെന്ന് ഐ.എസ്. ആർ.ഒ ഡയറക്ടർ ഡ ോ. വി. നാരായണൻ. കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിൽ ത്രിദിന ശാസ്ത്ര സാങ്കേതിക ദേശീയ മൾട്ടി ഫെസ്റ്റ് 'എക്സ്പ്ലോർ 19' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതിക ഉത്സവങ്ങൾ പുതിയ തലമുറയുടെ അഭിരുചികൾ വളർത്താനും അവ പൊതു സമൂഹത്തി​െൻറ മുന്നിൽ നിർഭയമായി അവതരിപ്പിക്കാനും അവസരം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോളജ് പ്രിൻസിപ്പൽ എൻ. വിജയകുമാർ അധ്യക്ഷത വഹിച്ചു. സൈബർ പാർക്ക് സി.ഇ.ഒ രവീന്ദ്രൻ കസ്തൂരി മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്. അനിൽകുമാർ, സി. ബാലകൃഷ്ണൻ, ഒ.വി. അശോകൻ, അശ്വിൻ ദിവാകർ എന്നിവർ സംസാരിച്ചു. ഫെസ്റ്റി​െൻറ ഭാഗമായി മൂന്നു ദിവസങ്ങളിലായി സാങ്കേതിക മേള, സാംസ്കാരിക മേള, മാനേജ് മ​െൻറ് മേള എന്നിവ നടക്കും. വെള്ളിയാഴ്ച പ്രദർശനം, കൾചറൽ ഫെസ്റ്റ് എന്നിവ നടന്നു. ഇന്ന് ഓട്ടോ ഷോ, ഫാഷൻ ഷോ, റോബോ വാർ, എയർ ഷോ, കോറിയോ നൈറ്റ് എന്നിവയും 24ന് ഓട്ടോ ഷോയും വിവിധ ശാസ്ത്ര സാങ്കേതിക പ്രദർശനങ്ങളും ഉണ്ടായിരിക്കും. കെ.എസ്.ഇ.ബി, കരകൗശല, കൈത്തറി, എക്സൈസ്, ബി.എസ്.എൻ.എൽ, കുടുംബശ്രീ എന്നിവയുടെ വിവിധ പ്രദർശന സ്റ്റാളുകളും സജീവമാണ്. പരിപാടികൾ 24ന് സമാപിക്കും. സ്കൂൾ, കോളജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ഫെസ്റ്റ് വീക്ഷിക്കുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story