Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2019 5:02 AM IST Updated On
date_range 23 Feb 2019 5:02 AM ISTസേവന-കാർഷിക മേഖലക്ക് ഊന്നൽ നൽകി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
text_fieldsbookmark_border
തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിെൻറ 2019-20 വർഷത്തെ ബജറ്റ് വൈസ് പ്രസിഡൻറ് വി.പി. ഗോവിന്ദൻ അവതരിപ്പിച ്ചു. 49,75,70,000 രൂപ വരവും 49, 37,24,800 രൂപ ചെലവും 38,45,200 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റിൽ സേവന-കാർഷിക മേഖലകൾക്കാണ് ഊന്നൽ നൽകിയിട്ടുള്ളത്. ഒടുവള്ളി കമ്യൂണിറ്റി ഹെൽത്ത് സെൻററിന് ആധുനിക കെട്ടിടം നിർമിക്കാൻ രണ്ടുകോടിയും ഗ്രാമീണ റോഡുകളുടെ വികസനത്തിന് 1.04 കോടിയും ബജറ്റിൽ വകയിരുത്തി. ഒമ്പത് ഗ്രാമപഞ്ചായത്തുകളിലുമായി പാലങ്ങൾക്ക് 22 ലക്ഷം രൂപ, പുതിയ കെട്ടിടങ്ങളുടെ നിർമാണത്തിന് 35,99,000 രൂപ, പട്ടികജാതി കോളനികളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 25 ലക്ഷം, പട്ടികവർഗ കോളനികൾക്ക് 15 ലക്ഷം എന്നിങ്ങനെ വകയിരുത്തി. പ്രസിഡൻറ് ടി. ലത അധ്യക്ഷത വഹിച്ചു. സി. ജീജ, മോളി സജി, പി. മോഹനൻ, ടി.സി. പ്രിയ, പി.കെ. ചിത്രലേഖ, ലളിത രവീന്ദ്രൻ, ജോസ് ജോസഫ്, പി. രഞ്ജിത്ത്, എം. ലക്ഷ്മണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ കെ.കെ. രത്നകുമാരി (ചെങ്ങളായി), എ. രാജേഷ് (പരിയാരം), എം. മൈമൂനത്ത് (ചപ്പാരപ്പടവ്) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story