Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2019 5:04 AM IST Updated On
date_range 22 Feb 2019 5:04 AM ISTകടന്നപ്പള്ളി ബാങ്ക് അഗ്രി ഫാം സെൻറർ ഉദ്ഘാടനം
text_fieldsbookmark_border
പയ്യന്നൂർ: കാർഷികമേഖലയിൽ പ്രവർത്തിക്കാൻ ബാധ്യതയുള്ള സഹകരണ ബാങ്കുകൾ കൃഷിക്കാരെ മറക്കുകയാണെന്ന് ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി. കൃഷിക്കാർക്ക് ആധുനികരീതിയിലുള്ള കാർഷികോപകരണങ്ങൾ, വിത്ത്, വളം എന്നിവ മിതമായ നിരക്കിൽ വിതരണംചെയ്യുക എന്ന ലക്ഷ്യത്തോടെ കടന്നപ്പള്ളി-പാണപ്പുഴ സർവിസ് സഹകരണ ബാങ്ക് ആരംഭിച്ച അഗ്രി ഫാം സെൻറർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷതവഹിച്ചു. ഫാം സെൻററിൽ റബർകൃഷിക്കാവശ്യമായ ആസിഡ്, ചിരട്ട, ചില്ല്, ഡിഷ്, ക്ഷീരകർഷകർക്കാവശ്യമായ സാധനങ്ങൾ എന്നിവയും കാർഷിക ഉപകരണങ്ങളും നടീൽവസ്തുക്കളും വിതരണത്തിനുണ്ടാവും. വിവിധയിനം കോഴികളും കോഴിക്കൂടുകളും വിതരണത്തിനുണ്ടാവും. ചടങ്ങിൽ ഫ്രാഞ്ചൈസി ഉദ്ഘാടനം പി.പി. ദാമോദരനും ആദ്യ വിൽപന എം.കെ. ദിനേശ് ബാബുവും നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ബാലകൃഷ്ണൻ, എൻ.കെ. മോഹൻരാജ്, കെ. മോഹനൻ, എം. ലക്ഷ്മണൻ, കെ. പത്മനാഭൻ, വി.വി. ജിതിൻ തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് പ്രസിഡൻറ് ടി. രാജൻ സ്വാഗതവും സെക്രട്ടറി വി.വി. മധുസൂദനൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story