Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാർഷിക മേഖലക്ക്​...

കാർഷിക മേഖലക്ക്​ ഉൗന്നലുമായി കോളയാട് പഞ്ചായത്ത് ബജറ്റ്

text_fields
bookmark_border
പേരാവൂർ: കാര്‍ഷിക മേഖലയുടെ സുസ്ഥിര വളര്‍ച്ചയും പശ്ചാത്തല മേഖലയുടെ കുതിച്ചുചാട്ടവും വിഭാവനം ചെയ്യുന്ന കോളയാ ട് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡൻറ് വത്സ ഓലിക്കുഴി അവതരിപ്പിച്ചു. പഞ്ചായത്തി​െൻറ പ്രാദേശിക സവിശേഷത കണക്കിലെടുത്ത് ചില സാമൂഹിക ലക്ഷ്യങ്ങള്‍ വരും വര്‍ഷങ്ങളില്‍ തന്നെ നേടണമെന്ന ലക്ഷ്യബോധത്തോടെയാണ് ബജറ്റ്. കാര്‍ഷിക മേഖലയുടെ സുസ്ഥിര വളര്‍ച്ചയും പശ്ചാത്തല മേഖലയുടെ കുതിച്ചുചാട്ടവും വിഭാവനം ചെയ്ത് കൊണ്ട് സാമൂഹികവും അടിസ്ഥാനപരവും ആരോഗ്യപരവും വിദ്യാഭ്യാസപരവുമായ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന നവകേരള മിഷനുമായി ഏകോപിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ബജറ്റ് അവതരണം. കാര്‍ഷിക മേഖലയില്‍ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രൂപ് കൃഷിയില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് ടി. ശങ്കരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി മുന്ന പി. സദാനന്ദന്‍, കെ.പി. സുരേഷ് കുമാര്‍, ഗീത ജയരാജ്, അന്ന ജോളി, എ.പി. കുഞ്ഞഹമ്മദ് തുടങ്ങി ഭരണസമിതി അംഗങ്ങളും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story