Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതില്ലങ്കേരി...

തില്ലങ്കേരി കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം

text_fields
bookmark_border
ഇരിട്ടി: സംസ്ഥാനസർക്കാർ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി തില്ലങ്കേരി പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേ ന്ദ്രമാക്കി ഉയർത്തിയതി​െൻറ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് 6.30ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർവഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഭാഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.ടി. റോസമ്മ അധ്യക്ഷത വഹിക്കും. ജില്ല കലക്ടർ മിർ മുഹമ്മദലി മുഖ്യാതിഥിയാകും. ആശുപത്രിയിൽ സജ്ജീകരിച്ച ഫാർമസി ആർദ്രം നോഡൽ ഓഫിസർ ഇ. മോഹനനും ലാബ് ആരോഗ്യകേരളം ജില്ല േപ്രാഗ്രാം ഓഫിസർ ഡോ. കെ.വി. ലതീഷും ഓഫിസ് ജില്ല പഞ്ചായത്ത് അംഗം മാർഗരറ്റ് ജോസും യോഗഹാൾ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.പി. രവീന്ദ്രനും ഗാർഡൻ കുടുംബശ്രീ ജില്ല കോഓഡിനേറ്റർ ഡോ. എം. സുർജിത്തും ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. ഷൈമ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി. രവീന്ദ്രൻ, ഡോ. അഭയ് കുര്യൻ, പി.കെ. രാജൻ, മിനിമോൾ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story