Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമംഗളൂരു-തിരുവനന്തപുരം...

മംഗളൂരു-തിരുവനന്തപുരം എക്​സ്​പ്രസ്​ കൊച്ചുവേളിയിൽ അവസാനിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം

text_fields
bookmark_border
കണ്ണൂർ: മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ് കൊച്ചുവേളിയിൽ സർവിസ് അവസാനിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും പരശുറാം എക്‌സ്പ്രസിന് കൂടുതൽ ജനറൽ കോച്ച് അനുവദിക്കണമെന്നും റെയിൽവേ ഡിവിഷൻ പാസഞ്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. 16348 നമ്പർ ട്രെയിൻ ഉച്ച 2.20ന് മംഗളൂരുവിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം പുലർച്ച 5.15നാണ് തിരുവനന്തപുരത്തെത്തുക. കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിച്ചാൽ അവിടെനിന്ന് ഏഴു കിലോമീറ്റർ യാത്ര ചെയ്താൽ മാത്രമേ തിരുവനന്തപുരത്ത് എത്താനാവുകയുള്ളൂ. തിരുവനന്തപുരത്തുനിന്ന് രാത്രി 8.30ന് പുറപ്പെടുന്ന 16347 നമ്പർ ട്രെയിൻ കൊച്ചുവേളിയിൽനിന്ന് യാത്ര ആരംഭിച്ചാൽ നഗരത്തിൽനിന്ന് കൊച്ചുവേളിയിേലക്കെത്താൻ രാത്രിസമയം യാത്രക്കാർ ഏറെ ബുദ്ധിമുട്ടും. ശ്രീചിത്ര, ആർ.സി.സിപോലുള്ള ആശുപത്രിയിലേക്ക് മലബാറുകാർ ആശ്രയിക്കുന്ന ട്രെയിനാണിത്. കൂടാതെ, പരശുറാം എക്‌സ്പ്രസി​െൻറ ജനറൽ കോച്ചി​െൻറ എണ്ണം വെട്ടിക്കുറച്ചത് മലബാറിലെ യാത്രക്കാരുടെ ദുരിതം വർധിപ്പിക്കുകയാണ്. 23 കോച്ചിൽ 12 ജനറൽ കോച്ചും മൂന്നു റിസർവ്ഡ് കോച്ചും മൂന്ന് എ.സി ചെയർകാറും മൂന്നു ലഗേജ് കോച്ചുമാണുള്ളത്. ലഗേജ് കോച്ചിൽ രണ്ടെണ്ണത്തിൽ പകുതി യാത്രക്കാർക്ക് കയറാം. നേരത്തെ 13 ജനറൽ കോച്ചുണ്ടായിരുന്നു. ഈ കോച്ചി​െൻറ എണ്ണം ഒന്ന് കുറച്ച് എ.സി ചെയർകാർ വർധിപ്പിക്കുകയാണ് ചെയ്തത്. 90 പേർക്ക് യാത്രചെയ്യാനുള്ള കോച്ചിൽ 300ഉം 400ഉം പേരാണ് ഇപ്പോൾ യാത്രചെയ്യുന്നത്. യാത്രക്കാരെ ദുരിതത്തിലാക്കുന്ന തീരുമാനത്തിൽനിന്ന് റെയിൽവേ പിന്മാറണമെന്നും റെയിൽവേ ഡിവിഷൻ പാസഞ്ചേഴ്‌സ് അസോസിയേഷൻ സെക്രട്ടറി പി.കെ. ബൈജുവും പ്രസിഡൻറ് രാജേഷ് കൊല്ലറേത്തും ആവശ്യപ്പെട്ടു. പ്രശ്‌നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എം.പിമാർക്കും റെയിൽവേ ഉന്നതർക്കും പാസഞ്ചേഴ്‌സ് അസോസിയേഷൻ നിവേദനം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story