Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2019 5:05 AM IST Updated On
date_range 5 Feb 2019 5:05 AM ISTകോൺഗ്രസ് ജനമഹായാത്ര ഇന്ന് ഇരിട്ടിയിൽ
text_fieldsbookmark_border
ഇരിട്ടി: കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രക്ക് ചൊവ്വാഴ്ച 12ന് ഇരിട്ടിയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്വീകരണ പൊതുയോഗം കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും. പരിപാടി വിജയിപ്പിക്കാൻ നിയോജക മണ്ഡലം, പഞ്ചായത്ത് തലങ്ങളിൽ സ്വാഗതസംഘങ്ങൾ രൂപവത്കരിച്ച് യോഗങ്ങൾ ചേർന്നു. രാവിലെ 10ന് ഇരിക്കൂർ നിയോജകമണ്ഡലത്തിൽ ശ്രീകണ്ഠപുരത്തെ സ്വീകരണത്തിനുശേഷം 12ന് ഇരിട്ടിയിൽ എത്തുന്ന ജാഥയെ ഇരിട്ടി ജുമാമസ്ജിദിന് സമീപം സ്വീകരിക്കും. ഇരിട്ടി മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്വീകരണ യോഗത്തിൽ പ്രമുഖ നേതാക്കൾ സംസാരിക്കും. വാർത്തസമ്മേളനത്തിൽ കെ.പി. പ്രഭാകരൻ മാസ്റ്റർ, പി.കെ. ജനാർദനൻ, തോമസ് വർഗീസ്, പി. കുട്ട്യപ്പ, പി.എ. നസീർ, കെ. സുമേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. വിളംബര ജാഥ നടത്തി ഇരിട്ടി: ജനമഹായാത്രയുടെ പ്രചാരണാർഥം ഇരിട്ടിയിൽ വിളംബര ജാഥ നടത്തി. ബ്ലോക്ക് പ്രസിഡൻറ് തോമസ് വർഗീസ്, പടിയൂർ ദാമോദരൻ, പി.കെ. ജനാർദനൻ, കെ.പി. പ്രഭാകരൻ, പി.എ. നസീർ, സി. അഷ്റഫ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story