Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുടുംബസംഗമം

കുടുംബസംഗമം

text_fields
bookmark_border
പയ്യന്നൂർ: രാമന്തളി വടക്കുമ്പാട്ടെ ഇറയത്ത്‌ തറവാട്ടുകാർ ഒത്തുചേർന്നു. റിട്ട. ചീഫ്‌ എൻജിനീയര്‍ ഇ.വി.പി. അബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു. 18 മുതിർന്ന കുടുംബാംഗങ്ങൾക്ക് സ്നേഹാദര ഫലകവും വിവിധ മേഖലകളില്‍ വിജയിച്ച 50 പേർക്ക് സ്നേഹപുരസ്കാരവും സമ്മാനിച്ചു. ചരിത്രകാരനും ഗ്രന്ഥകാരനുമായ കെ.കെ. അസൈനാര്‍ മാസ്റ്റര്‍, സാഹിത്യകാരനായ ജലീല്‍ രാമന്തളി, അംജദ്‌ അഹമദ്‌ എന്നിവർക്ക് പ്രത്യേക പുരസ്കാരം നൽകി. മുതിർന്ന കുടുംബാംഗം ഇറയത്ത്‌ നഫീസ, എൻജിനീയര്‍ അബ്ദുല്ല എന്നിവർ പുരസ്കാരദാനം നടത്തി. ഇ.എം.പി. മുഹമ്മദ് അമീന്‍ പ്രാർഥനക്ക് നേതൃത്വം നൽകി. ഇ.വി.പി.സി. അബ്ദുല്ല, ഇ.സി. മുഹമ്മദ്‌ കുഞ്ഞി, ഇ.എം.പി. അബ്ദുല്‍ അസീസ്‌, ഇ.എം.പി. ഉസൈനാര്‍, ഇ. ഇബ്രാഹിം, ഇറയത്ത്‌ അബൂബക്കര്‍, ഇ.വി.പി. അബ്ദുറഹ്മാന്‍, ഇ.വി.പി. ഖാലിദ്‌, ഇ.വി.പി. അഷ്‌റഫ്‌, ഇ.വി.പി. സിദ്ദീഖ്‌, ഇ.വി.പി. സുബൈര്‍, ഇ.വി.പി. റഫീഖ്‌, ഇ.വി.പി. അബ്ദുസ്സലാം, ഇ.എം.പി. ഇബ്രാഹിം, മുസമ്മില്‍, ഇ.വി.പി. ഇബ്രാഹിം, ഇ.എം.പി. ഫൗസിയ ടീച്ചര്‍, ഇ.വി.പി. തയ്യിബ എന്നിവർ സംസാരിച്ചു. ഏറന്‍പുഴയോരത്തെ വേദിയില്‍ രാവിലെ ആരംഭിച്ച സംഗമത്തിൽ ഒപ്പനയും മുട്ടിപ്പാട്ടും ഉൾെപ്പടെ വിവിധ കലാപരിപാടികൾ അരങ്ങേറി. എഴുന്നൂറിലേറെ കുടുംബാംഗങ്ങള്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story