Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2019 5:04 AM IST Updated On
date_range 5 Feb 2019 5:04 AM ISTരാഷ്ട്രീയക്കാരുടെ അടവുനയം കർഷകർ തിരിച്ചറിയണം
text_fieldsbookmark_border
ആലക്കോട്: പൊതുതെരഞ്ഞെടുപ്പ് അടുത്തപ്പോൾ മാത്രം കർഷകസ്നേഹം പ്രസംഗിച്ച് രംഗത്തുവരുന്ന രാഷ്ട്രീയക്കാരുടെ കാപട്യവും അടവുനയങ്ങളും തിരിച്ചറിഞ്ഞ് കർഷകർ പ്രതികരിക്കണമെന്ന് ഒാൾ കേരള റബർ ഡീലേഴ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. ജീവിക്കാൻ വഴിയില്ലാതെ കർഷകർ വലയുേമ്പാൾ കുത്തകകൾക്ക് ആനുകൂല്യങ്ങൾ വാരിക്കോരിനൽകുന്ന സമീപനമാണ് മുഴുവൻ രാഷ്ട്രീയപാർട്ടികളും സ്വീകരിച്ചുവരുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡൻറ് തോമസ് ഏത്തക്കാട് അധ്യക്ഷത വഹിച്ചു. അനസ് കോട്ടയം, ഫാറൂഖ് ഇൗരാറ്റുപേട്ട, ബെന്നി കരൂർ, േജാർജ് വലിയവീട്ടിൽ, തോമസ് ഒഴുകയിൽ പ്രിൻസ് ചെമ്പരത്തിയിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story