Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2019 5:04 AM IST Updated On
date_range 5 Feb 2019 5:04 AM ISTശ്രീകണ്ഠപുരം നഗരസഭാ രേഖകളിൽ 5256 കെട്ടിടങ്ങളുടെ വിവരമില്ല
text_fieldsbookmark_border
ശ്രീകണ്ഠപുരം: നഗരസഭയിൽ നികുതി ഈടാക്കുന്ന 5256 കെട്ടിടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഒൗദ്യോഗിക രേഖകളിൽ ഇല്ല. 1997ൽ അന്നത്തെ പഞ്ചായത്തിെൻറ പരിധിയിൽ 18,381 കെട്ടിടങ്ങൾ ഉണ്ടായിരുന്നതായാണ് രേഖ. 2013ൽ ഇത് 13,125 ആയി കുറഞ്ഞു. ബാക്കി 5256 കെട്ടിടങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി ഇല്ലാതെയായി. 2013നുശേഷവും ഔദ്യോഗിക രേഖകളിൽ ഇല്ലാത്ത കെട്ടിടത്തിെൻറ ഉടമകൾ നികുതി അടക്കുന്നുണ്ട്. പഴയ നികുതി രസീതുമായാണ് ഇവർ നികുതി അടക്കുന്നത്. പഞ്ചായത്ത് മാറി നഗരസഭ വന്നപ്പോഴും ഇത് തുടർന്നു. കെട്ടിടങ്ങൾ വിൽപന നടത്തി 'ജമ' മാറ്റാനായി അടുത്തകാലത്ത് നഗരസഭയിൽ ചെന്നവർക്ക് രജിസ്റ്ററിൽ വിവരങ്ങൾ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. ഔദ്യോഗിക രേഖകളിൽ ഇല്ലാത്ത കെട്ടിടത്തിെൻറ ഉടമകളിൽ നിന്ന് നികുതി ഈടാക്കിയതെങ്ങനെ എന്നതിന് ഉദ്യോഗസ്ഥർക്ക് മറുപടിയില്ല. ഒാരോ വർഷം കഴിയുന്തോറും കെട്ടിടങ്ങളുടെ എണ്ണം കൂടുകയാണ് പതിവ്. എന്നാൽ, ശ്രീകണ്ഠപുരത്ത് രേഖകളിൽ എണ്ണം കുറഞ്ഞതിെൻറ കാരണം വ്യക്തമല്ല. ഒൗദ്യോഗിക സംവിധാനത്തിെൻറ പാളിച്ചകളാണ് വിവരങ്ങൾ അപ്രത്യക്ഷമാകാൻ കാരണമെന്ന് ആക്ഷേപമുണ്ട്. നേരത്തെയുള്ള വിഷയത്തിെൻറ തുടർച്ചയായതുകൊണ്ട് നഗരസഭ ഭരണസമിതിക്ക് നിർണായക തീരുമാനങ്ങൾ എടുക്കാനും കഴിയാത്ത അവസ്ഥയാണ്. ജമ മാറ്റാനാകാത്ത പലരും കോടതിയെ സമീപിച്ചിട്ടുണ്ട്. റോഡ് വികസന ഭാഗമായി ചില കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതും നഗരത്തിൽ നിരവധി അനധികൃത കെട്ടിടങ്ങളുള്ളതും എണ്ണം കുറയാൻ കാരണമായിട്ടുണ്ടെന്ന് നഗരസഭ സെക്രട്ടറി എ. പ്രവീൺ അറിയിച്ചു. നൂറു ശതമാനം നികുതി പിരിവിെൻറ ഭാഗമായാണ് ഇവരിൽനിന്നും നികുതി ഈടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാ നിലപാടിനെതിരെ സമരം -ബിൽഡിങ് ഓണേഴ്സ് അസോ. ശ്രീകണ്ഠപുരം: നികുതി അടക്കുന്ന കെട്ടിടങ്ങളുടെ ജമ മാറ്റിത്തരില്ലെന്ന നഗരസഭയുടെ നിലപാടിനെതിരെ സമരം നടത്തുമെന്ന് കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ യൂനിറ്റ് യോഗം അറിയിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡൻറ് കെ. സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. എം.വി. അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. സി.പി. ശിഹാബുദ്ദീൻ, കെ. ദാമോദരൻ, ടി.എൻ. പവിത്രൻ, ബി.പി. നിയാസ്, സി. ശിഹാബ്, വി.പി. സത്താർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story