Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2019 5:04 AM IST Updated On
date_range 5 Feb 2019 5:04 AM ISTകഞ്ചാവുമായി തമിഴ്നാട് സ്വദേശികൾ പിടിയിൽ
text_fieldsbookmark_border
തളിപ്പറമ്പ്: 1.2 കി.ഗ്രാം കഞ്ചാവുമായി രണ്ട് തമിഴ്നാട് സ്വദേശികൾ എക്സൈസിെൻറ പിടിയിലായി. പെരുമു എന്ന പെരുമാൾ തേവർ (50), രാമു എന്ന റോബർട്ട് (32) എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെകടർ എസ്. കൃഷ്ണ കുമാറും സംഘവും കാര്യാമ്പലം ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. ഇടപാടുകാരെന്ന നിലയിൽ രണ്ട് ദിവസമായി വേഷപ്രച്ഛന്നരായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്. പ്രിവൻറിവ് ഓഫിസർമാരായ എബി തോമസ്, കെ.പി. മധുസൂദനൻ, സി.ഇ ഓഫിസർമാരായ വി. മനോജ്, കെ.ടി.എൻ. മനോജ്, സി.വി. അനിൽകുമാർ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story