Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ സിറ്റിയെ...

കണ്ണൂർ സിറ്റിയെ പൈതൃകനഗരമാക്കി സംരക്ഷിക്കണം -ചരിത്രസംഗമം

text_fields
bookmark_border
കണ്ണൂർ: കേരളത്തിലെ ഏക മുസ്ലിം രാജവംശത്തി​െൻറ ദീർഘകാല തലസ്ഥാനമായിരുന്ന കണ്ണൂർ സിറ്റിയെ പൈതൃകനഗരമാക്കി സംരക്ഷ ിക്കണമെന്ന് സോളിഡാരിറ്റി സംഘടിപ്പിച്ച ചരിത്രസംഗമം. ഉത്തര മലബാറി​െൻറ വാണിജ്യ വ്യവസായ പുരോഗതിക്ക് നിർണായക പങ്കുവഹിച്ച പൈതൃകനഗരവും പഴയ പാണ്ടികശാലകളും തകർച്ചയുടെ വക്കിലാണ്. അറക്കൽ കൊട്ടാരത്തി​െൻറ ഏതാനും ഭാഗങ്ങൾ മ്യൂസിയമാക്കി സംരക്ഷിച്ചിരുന്നുവെങ്കിലും അറക്കൽകെട്ടി​െൻറ പലഭാഗങ്ങളും നശിച്ചുകഴിഞ്ഞു. വാസ്തുഭംഗിയിൽ വൈവിധ്യങ്ങൾ പുലർത്തുന്നതും പൗരാണികചരിത്രത്തിൽ നിരവധി സംഭവങ്ങൾക്ക് സാക്ഷിയുമായ സിറ്റിയിലെ പള്ളികൾ ഭാവിതലമുറക്ക് ഗവേഷണപഠനങ്ങൾക്ക് സാധ്യമാവും വിധം സംരക്ഷിക്കണം. സിറ്റിയിൽനിന്ന് ലോകഭൂപടത്തിലേക്ക് വളർന്ന ഇ. അഹമ്മദി​െൻറ ജീവിതയാത്രയിലെ പ്രധാന ഭാഗങ്ങളും സംരക്ഷിക്കപ്പെടണമെന്നും സംഗമം അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് യു.പി. സിദ്ദീഖ് ഉദ്ഘാടനംചെയ്തു. സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റിയംഗം കെ. സാദിഖ് ഉളിയിൽ അധ്യക്ഷതവഹിച്ചു. 'മാധ്യമം' സീനിയർ ന്യൂസ് എഡിറ്റർ സി.കെ.എ. ജബ്ബാർ മുഖ്യപ്രഭാഷണം നടത്തി. അറക്കൽ രാജകുടുംബം പ്രതിനിധി ഇംത്യാസ് അഹമ്മദ്, മുസ്ലിംലീഗ് കണ്ണൂർ മേഖല സെക്രട്ടറി അൽത്താഫ് മാങ്ങാടൻ, ശൈഖ് മസ്ജിദ് ജോയൻറ് സെക്രട്ടറി എൽ. അബ്ദുറസാഖ്, പി.ബി.എം. ഫർമീസ് എന്നിവർ സംസാരിച്ചു. സുൽത്താന അറക്കൽ ആദിരാജ ഫാത്തിമ മുത്ത് ബീബി, ഡോ. പി.വി. അബ്ദുൽ അസീസ്, വി.ബി. അബ്ദുറഹ്മാൻ മുൻഷി, നൗഷാദ് ബയക്കാൽ, കണ്ണൂർ ഷാഫി, ജമാൽ കണ്ണൂർ സിറ്റി, നൗഫൽ ഗുരുക്കൾ തുടങ്ങിയവരെ സമ്മേളനം ആദരിച്ചു. തുടർന്ന് തനിമ കലാസാഹിത്യ വേദി കണ്ണൂർ സിറ്റി ടീമി​െൻറ നേതൃത്വത്തിൽ മെഹ്ഫിൽ സംഘടിപ്പിച്ചു. പ്രോഗ്രാം കൺവീനർ മുഹമ്മദ് ശിഹാദ് സ്വാഗതവും സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് കെ.പി. സാബിർ നന്ദിയും പറഞ്ഞു. സോളിഡാരിറ്റി ജില്ല സെക്രട്ടറി കെ.എം. അഷ്ഫാഖ്, ടി.പി. ഇല്യാസ്, അബ്ദുൽ ഖല്ലാക്ക്, സി.പി. മുസ്തഫ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story