Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപർദയിട്ട സ്​ത്രീകളെ...

പർദയിട്ട സ്​ത്രീകളെ അംഗീകരിക്കുന്നത് സ്വാഗതാർഹം ടി.പി. അബ്​ദുല്ലക്കോയ മദനി

text_fields
bookmark_border
കോഴിക്കോട്: പർദയിട്ട മുസ്ലിം സ്ത്രീകളെ നവോത്ഥാനത്തി​െൻറ അടയാളമായി അംഗീകരിക്കുന്ന അവസ്ഥ സ്വാഗതാർഹമെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി. മുസ്ലിം ഗേൾസ് ആൻഡ് വിമൻസ് മൂവ്മ​െൻറ് (എം.ജി.എം) സംസ്ഥാന ശിൽപശാല കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പർദയെയും വസ്ത്രസ്വാതന്ത്ര്യത്തെയും മതനിരാസ പ്രസ്ഥാനങ്ങൾപോലും ഇപ്പോൾ അംഗീകരിക്കുന്നു. മുസ്ലിം സ്ത്രീകളുടെ വേഷം അടുത്തകാലം വരെ ചിലർക്ക് അസ്വാതന്ത്ര്യത്തി​െൻറ ചിഹ്നങ്ങളായിരുന്നു. സ്ത്രീകളെ മുഖംമൂടി അണിയാൻ നിർബന്ധിക്കുന്ന യാഥാസ്ഥിതികത്വം അംഗീകരിക്കാനാവില്ല. മുത്തലാഖ് ഇസ്ലാമികവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമാണ്. എന്നാൽ, കേന്ദ്രസർക്കാർ അത് വലിയ കാര്യത്തിൽ അവതരിപ്പിക്കുന്നത് ഏക സിവിൽകോഡ് നിർബന്ധമാക്കാനുള്ള ചവിട്ടുപടിയായാണ് ടി.പി. അബ്ദുല്ലക്കോയ മദനി പറഞ്ഞു. വർക്കിങ് പ്രസിഡൻറ് ആമിന അൻവാരിയ അധ്യക്ഷത വഹിച്ചു. കെ.എൻ.എം ജനറൽ സെക്രട്ടറി പി.പി. ഉണ്ണീൻകുട്ടി മൗലവി, വൈസ് പ്രസിഡൻറ് ഡോ. ഹുസൈൻ മടവൂർ, അബ്ദുറഹ്മാൻ മദനി പാലത്ത്, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, സി. മുഹമ്മദ് സുല്ലമി, എ. അസ്ഗർ അലി, ശമീമ ഇസ്ലാഹിയ, സൽമ, സയ്യിദ് അലി സ്വലാഹി, പ്രഫ. എൻ.വി. സുആദ, സക്കീന നജാത്തിയ, ആയിശക്കുട്ടി, സൈനബ ടീച്ചർ, സഫിയ തിരൂർ, കെ.എ. ഫാത്തിമാബി, സഫിയ പാലത്ത്, ആയിശാബി, സുഹ്റ ഹബീബ്, ശരീഫ സഈദ് എന്നിവർ സംസാരിച്ചു. ഫോട്ടോ: knm33.jpg മുസ്ലിം ഗേൾസ് ആൻഡ് വിമൻസ് മൂവ്മ​െൻറ് (എം.ജി.എം) സംസ്ഥാന ശിൽപശാല കോഴിക്കോട്ട് കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story