Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയാനങ്ങൾക്ക് ഇൻഷുറൻസ്...

യാനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ

text_fields
bookmark_border
കണ്ണൂർ: ജില്ലയിൽ മോട്ടോർ ഘടിപ്പിച്ച് കടലിൽ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യബന്ധന യാനങ്ങളുടെ ഇൻഷുറൻസ ് പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. 10 മീറ്ററിൽ താഴെ നീളമുള്ളതും 10 മീറ്ററിനും 15 മീറ്ററിനും ഇടയിൽ നീളമുള്ളതുമായ പരമ്പരാഗത യാനങ്ങൾക്കാണ് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നത്. യന്ത്രവത്കൃത ബോട്ടുകൾ പദ്ധതിയുടെ പരിധിയിൽ വരില്ല. യാനത്തി​െൻറ ഉടമസ്ഥന് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം വേണം. പ്രസ്തുത യാനം കേരള തീരത്തുള്ള ലാൻഡിങ് സ​െൻറർ/ഹാർബർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതാകണം. അപേക്ഷാഫോറം ഫിഷറീസ് വകുപ്പ് ജില്ല ഓഫിസ്, ഫിഷറീസ് സ്റ്റേഷൻ കണ്ണൂർ, മത്സ്യഭവനുകൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 15നകം ലഭിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story