Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2019 5:03 AM IST Updated On
date_range 7 Jan 2019 5:03 AM ISTപഞ്ചായത്ത് തലത്തിലും സ്പോർട്സ് കൗൺസിലുകൾ രൂപവത്കരിക്കും -മന്ത്രി ഇ.പി. ജയരാജൻ
text_fieldsbookmark_border
ഇരിക്കൂർ: പഞ്ചായത്ത് തലത്തിലും സ്പോർട്സ് കൗൺസിലുകൾ രൂപവത്കരിക്കുമെന്നും വരുന്ന ഒളിമ്പിക്സ് മത്സരത്തിൽ കേരള ത്തിന് മെഡൽ ലഭ്യമാക്കാൻ സാധിക്കുന്ന കായിക താരങ്ങളെ പരിശീലനം നൽകി വാർത്തെടുക്കാൻ സർക്കാർ തീരുമാനിച്ചതായും മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. കായിക അഭിവൃദ്ധിക്കായി ഈ വർഷം സർക്കാർ 710 കോടി രൂപ ചെലവഴിച്ചു. അന്താരാഷ്ട്ര തലത്തിൽ മെഡൽ നേടുന്ന കായിക താരങ്ങൾക്ക് ജോലി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരിക്കൂറിൽ നടക്കുന്ന ഡൈനാമോസ് എഫ്.സി സെഞ്ചറി ഫാഷൻ സിറ്റി എസ്.എഫ്.എ രണ്ടാമത് അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെൻറ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡൈനാമോസ് സ്പോർട്സ് ക്ലബ് പ്രസിഡൻറ് കെ.ആർ. അബ്ദുൽഖാദർ അധ്യക്ഷത വഹിച്ചു. എസ്.എഫ്.എ പതാക സംസ്ഥാന വൈസ് പ്രസിഡൻറ് എളയടത്ത് അശ്റഫും ഡൈനാമോസ് പതാക ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ എൻ.വി. ഹാഷിമും സ്റ്റേഡിയത്തിൽ ഉയർത്തി. സ്പോർട്സ് കൗൺസിൽ ജില്ല പ്രസിഡൻറ് ഒ.കെ. വിനീഷ് കിക്കോഫ് നടത്തി. പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. അനസ് മുഖ്യാതിഥിയായി. പി. മുഹമ്മദ് അശ്റഫ് ഹാജി, റാഫി പാരിയൽ, എം. സുമേഷ്, വി. വാസു, മുസ്തഫ കീത്തടത്ത്, എ.പി. മർസൂഖ്, വി. സിയാദ്, സഹീർ കീത്തടത്ത്, അർഷാദ് പള്ളിപ്പാത്ത്, സി.സി. ഫൈസൽ കാസിം, പി. സാജിദ്, സി.സി. ഹനീഫ എന്നിവർ സംസാരിച്ചു. അഡ്വ. പി.പി. മുബശ്ശിറലി സ്വാഗതവും ആർ.പി. നാസർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story