Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വയം വിരമിക്കൽ: 11.93...

സ്വയം വിരമിക്കൽ: 11.93 കോടി രൂപ അനുവദിച്ചതായി മന്ത്രി

text_fields
bookmark_border
കേളകം: ആറളം ഫാമിൽ സ്വയം വിരമിക്കൽ പദ്ധതിക്ക് 11.93 കോടി രൂപ അനുവദിച്ചതായി മന്ത്രി എ.കെ.ബാലൻ അറിയിച്ചു. ആറളം ഫാമിങ് കോർപറേഷനിൽ സ്വയം വിരമിക്കലിന് അപേക്ഷിച്ച ഏഴ് ജീവനക്കാർക്കും 79 തൊഴിലാളികൾക്കും ഇതി​െൻറ പ്രയോജനം ലഭിക്കും. ആറളം ഫാമി​െൻറ ദൈനംദിന പ്രവർത്തനങ്ങൾക്കായി ആറ് കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. പട്ടികവർഗ ക്ഷേമ വകുപ്പിന് കീഴിലുള്ള ആറളം ഫാമിനെ സംരക്ഷിക്കാൻ വരുമാന വർധന ലക്ഷ്യമിട്ടുള്ള പദ്ധതികൾ ആവിഷ്കരിക്കും. മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുമെന്നും ആറളം ഫാം ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story