Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവീട് കുത്തിത്തുറന്ന്...

വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു

text_fields
bookmark_border
ചെറുപുഴ: പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റൂരിൽ വീട് കുത്തിത്തുറന്ന് 20 പവനും 57,000 രൂപയും കവർന്നു. കുറ്റൂർ അംഗൻവാടിക്ക് സമീപത്തെ എസ്.വി. അസ്മയുടെ വീട്ടിലാണ് കവർച്ച നടന്നത്. ശനിയാഴ്ച വൈകീട്ട് മൂന്നരക്കുശേഷമാണ് മോഷണം നടന്നതെന്ന് കരുതുന്നു. വീട്ടിലുണ്ടായിരുന്നവർ ആശുപത്രിയിൽപോയ സമയം വീടി​െൻറ പിൻവാതിൽ തകർത്ത് അകത്തുകടന്ന് സ്വർണവും പണവും കവരുകയായിരുന്നു. ആശുപത്രിയിൽനിന്ന് തിരികെയെത്തിയപ്പോഴാണ് മോഷണം നടന്നതറിഞ്ഞത്. ഉടൻ പെരിങ്ങോം പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് എസ്.ഐ എം. സജിത്ത് സ്ഥലത്തെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story