Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2019 5:04 AM IST Updated On
date_range 6 Jan 2019 5:04 AM ISTയൂത്ത് ലീഗ് പ്രവർത്തകർക്ക് മർദനം; 15 പേർക്കെതിരെ വധശ്രമത്തിന് കേസ്
text_fieldsbookmark_border
പാനൂർ: ഹർത്താൽ ദിനത്തിൽ യൂത്ത് ലീഗ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ കണ്ടാലറിയുന്ന പത്ത് പേർ ഉൾപ്പെടെ 15 ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കൊളവല്ലൂർ പൊലീസ് കേസെടുത്തു. കടവത്തൂർ മുണ്ടത്തോടിൽ യൂത്ത് ലീഗ് പ്രവർത്തകരായ എടോളിൽ ഹിബത്ത് (23), ചെറുമകണ്ടി മുഹമ്മദ് റാഫി (20) എന്നിവർക്കാണ് മർദനമേറ്റത്. മുണ്ടത്തോടിൽ നിന്ന് ബൈക്കിൽ കടവത്തൂരിലേക്ക് പോവുകയായിരുന്ന ഇവരെ കടവത്തൂർ ചെറുമകണ്ടി മുക്കിൽ വെച്ച് ബൈക്ക് തടഞ്ഞ് ഇരുമ്പ് വടിയും മറ്റ് മാരകായുധങ്ങളുമായി മർദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story