Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2018 5:03 AM IST Updated On
date_range 25 Dec 2018 5:03 AM ISTമുഴപ്പിലങ്ങാട്-അഴിയൂര്‍ ദേശീയപാത ബൈപാസ്; യാത്രാസൗകര്യം മുടക്കുന്നതിനെതിരെ പൗരസമിതി
text_fieldsbookmark_border
തലശ്ശേരി: നിര്‍ദിഷ്ട മുഴപ്പിലങ്ങാട്-അഴിയൂര്‍ ദേശീയപാത ബൈപാസ്, ചിറക്കുനി ഡയറ്റ് ഹയർ സെക്കൻഡറി സ്‌കൂള്‍, ധര്‍മട ം റെയില്‍വേ സ്റ്റേഷന്‍ എന്നിവയുടെ സമീപത്തുകൂടി പോവുന്ന റോഡിന് കുറുകെ പണിയുന്നത് പൊതുജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്ന് പൗരസമിതി ഭാരവാഹികളായ സി.പി. അജിത, വി.എം. ജനാര്‍ദനന്‍, വാര്‍ഡ് മെംബര്‍ സി.എച്ച്. ജസീല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പല സ്ഥാപനങ്ങളിലേക്കുമെത്തിച്ചേരേണ്ടവരുടെ യാത്രാസൗകര്യമാണ് ഇപ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. അപ്രോച്ച് റോഡിനിടയില്‍ കോണ്‍ക്രീറ്റ് സ്ലാബ് നിർമിച്ച് റോഡിനുള്ള സൗകര്യം നിലനിർത്തിയാല്‍ പൊതുജനങ്ങള്‍ക്ക് ഏറെ സൗകര്യപ്രദവും ഗതാഗത തടസ്സത്തിന് പരിഹാരമാവുകയും ചെയ്യും. നിലവിലെ റോഡ് നിലനിര്‍ത്താന്‍ മുഖ്യമന്ത്രിക്കും ദേശീയപാത ഡയറക്ടര്‍ക്കും നാട്ടുകാർ ഒപ്പിട്ട നിവേദനം നല്‍കിയതായും ഭാരവാഹികൾ പറഞ്ഞു. കണ്‍വീനര്‍ പി.കെ. വിനോദ് കുമാര്‍, സി.കെ. ദിലീപ് കുമാര്‍, എം. സുരേഷ് ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story