Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2018 5:03 AM IST Updated On
date_range 25 Dec 2018 5:03 AM ISTവി.വി.കെ സ്മാരക കവിത അവാര്‍ഡ് ദിവാകരന്‍ വിഷ്ണുമംഗലത്തിന്
text_fieldsbookmark_border
തലശ്ശേരി: കതിരൂര്‍ ബാങ്ക് ഏര്‍പ്പെടുത്തിയ . ദിവാകരൻ രചിച്ച 'കൊയക്കട്ട' എന്ന കവിതാസമാഹാരമാണ് അവാര്‍ഡിന് അര്‍ഹമ ായത്. 25,000 രൂപയും പരേതനായ മധു മടപ്പള്ളിയുടെ പെയിൻറിങ്ങും പൊന്ന്യം ചന്ദ്രന്‍ രൂപകൽപന ചെയ്ത ശിൽപവുമടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. കെ.പി. മോഹനൻ, മണമ്പൂര്‍ രാജന്‍ ബാബു, പ്രഫ. എം. മാധവന്‍ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്. ജനുവരി രണ്ടാം വാരം കതിരൂരിൽ അവാർഡ് സമ്മാനിക്കും. കാസർകോട് ജില്ലയിലെ അജാനൂർ സ്വദേശിയാണ് ദിവാകരൻ വിഷ്ണുമംഗലം. ഭൂമിശാസ്ത്രവകുപ്പിൽ സീനിയർ ജിയോളജിസ്റ്റാണ്. നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. ഭാര്യ: നിഷ. മകൾ: ഹർഷ. വാർത്താസമ്മേളനത്തിൽ പൊന്ന്യം ചന്ദ്രൻ, ബാങ്ക് പ്രസിഡൻറ് കാരായി ബാലൻ, സെക്രട്ടറി എം. മോഹനൻ, അഡ്വ. കെ.കെ. രമേഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story