Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2018 5:03 AM IST Updated On
date_range 25 Dec 2018 5:03 AM ISTപാനൂർ റേഞ്ച് ഇസ്ലാമിക കലാമേള; ദാറുൽ ഇസ്ലാം മദ്റസ പൂക്കോം ചാമ്പ്യന്മാർ
text_fieldsbookmark_border
പാനൂർ: റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ 15ാമത് ഇസ്ലാമിക കലാമേള കല്ലറക്കൽ ശംസുൽ ഉലമ നഗറിൽ നടന്നു. വിദ്യാർഥി ഫെസ്റ്റി ൽ 65 പോയൻറ് നേടി ദാറുൽ ഇസ്ലാം പൂക്കോം ഒന്നാം സ്ഥാനവും 59 പോയൻറ് നേടി നജാത്തുൽ ഇസ്ലാം മദ്റസ രണ്ടാം സ്ഥാനവും 40 പോയൻറ് നേടി സഹ്റ പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും നേടി. മുഅല്ലിം ഫെസ്റ്റിൽ 26 പോയൻറ് നേടി ദാറുൽ ഇസ്ലാം പൂക്കോം ഒന്നാം സ്ഥാനവും 23 പോയൻറ് നേടി നെല്ലൂർ ഹിമായത്തുൽ ഇസ്ലാം മദ്റസ രണ്ടാം സ്ഥാനവും 20 പോയൻറ് നേടി കല്ലറക്കൽ ഹയാത്തുൽ ഇസ്ലാം മദ്റസ മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ കലാപ്രതിഭയായി മാക്കൂൽപീടിക മദ്റസയിലെ കെ. നാസിഹിനെയും ജൂനിയർ കലാപ്രതിഭയായി കടേപ്രം മദ്റസയിലെ മുഹമ്മദ് റസാനെയും സീനിയർ കലാപ്രതിഭയായി സീതിപ്പള്ളി മദ്റസയിലെ പി.കെ. മുഹമ്മദിനെയും സൂപ്പർ സീനിയർ കലാപ്രതിഭയായി നെല്ലൂർ മദ്റസയിലെ ഷാഹിൽ അഷ്റഫിനെയും മുഅല്ലിം വിഭാഗത്തിൽനിന്ന് കലാപ്രതിഭയായി പാനൂർ മദ്റസയിലെ സമീർ സഖാഫിയെയും തെരഞ്ഞെടുത്തു. സമാപനസമ്മേളനം അബ്ദുറഹ്മാൻ മിസ്ബാഹി ഉദ്ഘാടനംചെയ്തു. പരീക്ഷ ബോർഡ് ചെയർമാൻ എൻ. മുഹമ്മദ് മൗലവി ഉപഹാരങ്ങൾ വിതരണംചെയ്തു. കെ. യൂസഫ് മാസ്റ്റർ ചെണ്ടയാട്, പി.സി. അബ്ദുൽ ഖാദർ ഹാജി, വൈ.എം. അസ്ലം, കൊയപ്പള്ളി യൂസഫ് ഹാജി, അസീസ് പൂക്കോം, സമീർ സഖാഫി, അസ്ലം ഹുദവി, റഷീദ് ഫൈസി പൂക്കോം, സമീർ ഫൈസി, ഫൈസൽ മാക്കൂൽപീടിക, റാഷിദ് പൂക്കോം എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ എം.സി.വി. ഗഫൂർ സ്വാഗതവും കാസിം ബാഖവി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story