Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2018 5:03 AM IST Updated On
date_range 25 Dec 2018 5:03 AM ISTതെരുവുനായെ രക്ഷിക്കാൻ വെട്ടിച്ച ഓട്ടോ വൈദ്യുതി തൂണിലിടിച്ച് ഡ്രൈവർക്ക് പരിക്ക്
text_fieldsbookmark_border
തലശ്ശേരി: വാഹനത്തിന് കുറുകെയോടിയ തെരുവുനായെ രക്ഷിക്കാനുള്ള ശ്രമത്തിൽ നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ വൈദ്യു തി പോസ്റ്റിലിടിച്ച് തകർന്നു. ഓട്ടോ ഡ്രൈവർ പള്ളൂർ നാലുതറയിലെ വടുവുള്ളതിൽ സുരാജിന് (37) പരിക്കേറ്റു. കാലിനും തലക്കും പരിക്കേറ്റ സുരാജിനെ സംഭവസമയത്ത് അതുവഴി വന്ന തലശ്ശേരി എ.എസ്.പി ചൈത്ര തെരേസ ജോണാണ് പൊലീസ് വാഹനത്തിൽ ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ കതിരൂർ മൂന്നാം മൈലിനടുത്തായിരുന്നു അപകടം. ഇരിട്ടിയിലെ ഭാര്യ വീട്ടിൽനിന്ന് പള്ളൂരിലേക്ക് കുടുംബവുമായി മടങ്ങുന്നതിനിടയിലാണ് സുരാജ് അപകടത്തിനിരയായത്. ഒാേട്ടായിലുണ്ടായിരുന്ന മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story